GeneralLatest NewsNEWS

ചുണ്ടിലെരിയുന്ന സിഗരറ്റ്, കനലെരിയുന്ന കണ്ണുകളുമായി കിംഗ് ഓഫ് കൊത്ത: ഗ്യാങ്‌സ്റ്റർ കഥയുമായി അഭിലാഷ് ജോഷി

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഒരു ഗ്യാങ്‌സ്റ്റർ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസ് രചിച്ചതും അഭിലാഷ് എൻ ചന്ദ്രനായിരുന്നു.

ദുൽഖർ സൽമാൻ തന്നെ തന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മധുരയിൽ തുടങ്ങിയത്. ദുൽഖർ സൽമാനൊപ്പം ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ് തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്നാണ് റിപ്പോർട്ട്.

ചുണ്ടിൽ എരിയുന്ന സിഗററ്റുമായി മുടി നീട്ടി വളർത്തിയ ലുക്കിലുള്ള ദുൽഖറിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ചു. ഈ പോസ്റ്ററിൽ ദുൽഖർ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ആന്റണി വർഗീസ്, തമിഴ് നടൻ ധ്രുവ് വിക്രം തുടങ്ങിയവരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button