CinemaGeneralIndian CinemaLatest NewsMollywood

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കെ എസ് ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ എന്ന് ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

പിന്നീട് ഇരുപതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ‘നാഗം’, ‘മിമിക്‌സ് പരേഡ്’, ‘കുഞ്ഞിക്കുരുവി’, ‘ചെങ്കോല്‍’, ‘ദേവാസുരം’, ‘കമ്പോളം’, ‘കുസൃതിക്കാറ്റ്’ ‘ആദ്യത്തെ കണ്‍മണി’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകള്‍.

Also Read: ‘പോസിറ്റീവ് എനർജിക്ക് മാത്രം ഇടം നൽകുന്നു’: ട്വിറ്റർ ഉപേക്ഷിച്ച് കരൺ ജോഹർ

ചലച്ചിത്ര ലോകത്തെ നിരവധിപ്പേർ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button