BollywoodCinemaGeneralIndian CinemaLatest News

കീരിക്കാടൻ ജോസിന്റെ തിരിച്ചുവരവ് റോഷാക്കിലൂടെ: ലൊക്കേഷൻ വീഡിയോയുമായി ബാദുഷ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘റോഷാക്കി’ൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അഭിപ്രായം ഉണ്ട്.

കൂടാതെ, ചെറുതെങ്കിലും ശ്രദ്ധേയമായ വേഷത്തിൽ നടൻ മോഹൻ രാജിനെ (കീരിക്കാടൻ ജോസ്) കാണാൻ സാധിച്ചതിന്റെ സന്തോഷവും പലരും പങ്കുവെക്കുന്നുണ്ട്. റോഷാക്കിൽ ഗ്രേസ് ആന്റണി അവതരിപ്പിച്ച സുജാതയുടെ പിതാവിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇപ്പോളിതാ, നടന്റെ ലൊക്കേഷൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാവ് ബാദുഷ.

Also Read: ‘സച്ചിയേട്ടാ, ഇത് നിങ്ങൾക്കുള്ള പുരസ്കാരം’: സൗത്ത് ഫിലിം ഫെയർ അവാർഡിൽ മികച്ച സഹനടിയായി ​ഗൗരി നന്ദ

‘മോഹൻ രാജേട്ടൻ (കീരിക്കാടൻ ജോസ്) കുറെക്കാലങ്ങൾക്ക് ശേഷം റോഷാക്കിലൂടെ തിരിച്ചു വന്നു’, എന്ന കുറിപ്പോടെയാണ് ബാദുഷ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീരിക്കാടൻ ജോസും ജഗദീഷും സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button