CinemaLatest NewsNEWS

പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍: അനൂപ് മേനോൻ

തിയേറ്ററുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ‘റോഷാക്ക്’. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകർത്താടിയപ്പോൾ ഒടിടിയിൽ റിലീസ് ചെയ്ത റോഷാക്ക് ഒരിക്കൾ കൂടി അഭിനന്ദനങ്ങൾക്ക് അർഹമായിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനൂപ് മേനോൻ.

‘ഇപ്പോഴാണ് റോഷാക്ക് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍. ഇമോഷണന്‍ രംഗങ്ങളുടെ ഇടയ്ക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി’.

‘സ്വന്തം കരവിരുതിന്റെ മേലുള്ള സമ്പൂർണ്ണ രാജവാഴ്ചയും. കെട്ട്യോളാണെന്‍റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലാവാരമുള്ള സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍’ അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also:- നടി സ്വല്‍പ്പം കുഴപ്പങ്ങള്‍ ഉണ്ടാക്കി, അവരെ ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു: സലിം കുമാർ

ഒക്ടോബർ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മിഥുന്‍ മുകുന്ദനാണ്.

shortlink

Related Articles

Post Your Comments


Back to top button