CinemaLatest NewsNew ReleaseNEWS

ഷറഫുദ്ദീന്റെ ‘1744 വൈറ്റ് ആള്‍ട്ടോ’ റിലീസിനൊരുങ്ങുന്നു

ഷറഫുദ്ദീന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രയാണ് 1744 വൈറ്റ് ആള്‍ട്ടോ. സെന്ന ഹെഡ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രം നവംബര്‍ 18ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ, നവംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്.

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിന്‍സി അലോഷ്യസാണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Also:- ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്നു

ഡ്രീം ബിഗ് ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ നിർവ്വഹിക്കുന്നു. ശ്രീരാജ് രവീന്ദ്രനും സെന്ന ഹെഡ്ജും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button