CinemaLatest NewsNew ReleaseNEWS

രശ്‍മിക മന്ദാനയുടെ ‘ഗുഡ്‍ബൈ’ ഒടിടി റീലീസിനൊരുങ്ങുന്നു

രശ്‍മിക മന്ദാന നായികയായ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ഗുഡ്‍ബൈ’. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായ ‘ഗുഡ്‍ബൈ’ ഒടിടി റീലീസിനൊരുങ്ങുന്നു.

ചിത്രം ഡിസംബര്‍ രണ്ടിന് നെറ്റ്‍ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. ‘ചില്ലര്‍ പാര്‍ട്ടി’, ‘ക്വീൻ’ എന്നീ ഒരുക്കിയ വികാസ് ബാലാ ണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Read Also:- ശാരീരിക വൈകല്യമുള്ള സ്‍പോര്‍ട്സ്‍ താരമായി രാം ചരണ്‍: ചിത്രീകരണം ഉടൻ

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സുധാകര്‍ റെഡ്ഡി യക്കന്തിയാണ്. രശ്‍മിക മന്ദാനയുടെ, ചിത്രത്തിലെ പ്രകടനം അഭിനന്ദനം നേടിയിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

shortlink

Related Articles

Post Your Comments


Back to top button