CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSUncategorizedWOODs

‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’: റീൽസ് വീഡിയോ കണ്ടത് 40 ലക്ഷം പേർ, അവിശ്വസനീയമെന്ന് മനോജ് കെ ജയൻ

കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ, ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോയ്ക്ക് അപ്രതീക്ഷിതമായ സ്വീകാര്യത കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം.

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വിദേശയാത്രയ്ക്ക് ശേഷം നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ താരത്തിന്റെ 9 സെക്കൻഡ് മാത്രമുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

നടി അഞ്ജലിയുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ !! പ്രതികരണവുമായി താരം

‘തലനാരിഴയ്ക്ക് രക്ഷപ്പെട്ടു’ എന്ന തലക്കെട്ടോടെ മനോജ് കെ ജയൻ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ പങ്കുവച്ചത്. മനോജ് കെ ജയനൊപ്പം ഷെഫീക്കിന്റെ സന്തോഷത്തിന്റെ സംവിധായകൻ അനൂപിനെയും നായകൻ ഉണ്ണി മുകുന്ദനെയും ദൃശ്യങ്ങളിൽ കാണാം.

ഉണ്ണി മുകുന്ദനൊപ്പം സെല്‍ഫിയെടുക്കാനുള്ള ആവേശത്തിൽ നിൽക്കുന്ന ആരാധകരിൽ നിന്ന് മനോജ് കെ ജയൻ രക്ഷപ്പെട്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. മൂന്ന് ദിവസം കൊണ്ട് 40 ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്. പ്രിയതാരത്തിന്റെ രക്ഷപ്പെടൽ ആഘോഷമാക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button