CinemaGeneralInterviewsLatest NewsNEWS

ഷൂട്ടിങ് കാണാനെത്തിയവരെ തല്ലിയ ആസിഫ് അലി!- സംഭവമിങ്ങനെ

കൊച്ചി: മലയാള സിനിമയിലെ യുവതാരമാണ് ആസിഫ് അലി. ആസിഫ് അലി ഒരിക്കൽ ഷൂട്ടിങ് കാണാനെത്തിയവരെ തല്ലിയിരുന്നു. ഈ സംഭവം അന്ന് ഏറെ വിവാദമായിരുന്നു. നടന്റെ അഹംഭാവം എന്ന രീതിയിലായിരുന്നു സംഭവം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ, സഹപ്രവർത്തകയും സുഹൃത്തുമായ നടി ഭാവനയെ കാഴ്ചക്കാരിൽ ചിലർ വളരെ മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ളീല കമന്റുകൾ അടിക്കുകയും ചെയ്തതിനെ തുടർന്നാണ് ആസിഫ് അലി യുവാക്കളെ തല്ലിയത്. ആസിഫിന്റെ അഭിമുഖത്തിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.

‘എന്റെ വളരെ അടുത്ത സുഹൃത്തായ ഭാവനയോട് ഒരു കൂട്ടം യുവാക്കൾ ആസിഫിനൊപ്പം അഭിനയിച്ചുകൊണ്ടിരിക്കെ മോശമായി പെരുമാറി. ആ സംഭവം കണ്ട് ഒന്ന്, രണ്ട്, മൂന്ന് എന്ന് എണ്ണിതീരും മുമ്പെ ഞാൻ അവരെ പോയി കൈകാര്യം ചെയ്തു. ഒരു പെൺകുട്ടിയോട് സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ അവർ സംസാരിച്ചു. ഒന്ന് രണ്ട് പ്രാവശ്യം അവരോട് ഞൻ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന്. ഞാൻ മാത്രമല്ല ഷൂട്ട് കണ്ടുകൊണ്ടിരുന്നവർ വരെ ആ യുവാക്കളെ വാൺ ചെയ്തിരുന്നു. അവർ‌ മദ്യപിച്ചിട്ടുണ്ടായിരുന്നു. വളരെ മോശമായി ചീപ്പായിട്ടാണ് അവർ ഭാവനയെ കുറിച്ച് സംസാരിച്ചത്.

രണ്ട് പ്രാവശ്യം ഞാൻ പറഞ്ഞിട്ട് കേട്ടില്ല. പിന്നെ ഞാൻ അടിച്ചു. എന്റെ കുറച്ച് പ്രശ്നങ്ങൾ ഇതൊക്കെയാണ്. ഞാൻ വളരെ സാധാരണക്കാരനാണ്. എനിക്ക് പെട്ടന്ന് ദേഷ്യവും സങ്കടവും വരും. അവർ ഒരു ലിമിറ്റ് ക്രോസ് ചെയ്തപ്പോഴാണ് എന്റെ കൈയ്യിൽ നിന്നും പോയി. അവന്റെ കിളിപോയി’ ആസിഫ് അലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button