GeneralLatest NewsNEWS

‘പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചു, അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ല’

ജിബു ജേക്കബും ബിജു മേനോനും ഒന്നിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘വെള്ളിമൂങ്ങ’. ചിത്രീകരണത്തിന് മുമ്പ് നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നുപറയുകയാണ് സംവിധായകൻ ജിബു ജേക്കബ്. പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചുവെന്നും എന്നാൽ, അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ലെന്നും സംവിധായകൻ പറയുന്നു.

‘പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ല. അതുകൊണ്ട് റിജക്ട് ചെയ്തു. വേറെ ആര് ചെയ്തില്ലെങ്കിലും ഞാന്‍ ഈ സിനിമ ചെയ്‌തോളാമെന്ന്. അപ്പോഴാണ് കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചത്. ജോജി പറഞ്ഞത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്നാണ്’.

‘പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം ചെയ്യാത്തൊരാള്‍ ചെയ്താല്‍ നന്നാകുമെന്ന് ഞാന്‍ ജോജിയോട് പറഞ്ഞു. ഡയറക്ടര്‍ എന്ന നിലയില്‍ മമ്മൂക്കയിലേക്ക് എത്തിപ്പെടാനും എനിക്ക് പാടാണ്. അപ്പോഴെ തന്റെ മനസില്‍ ബിജുവായിരുന്നു. അങ്ങനെ ബിജുവിനോട് കഥ പറഞ്ഞു’.

‘അദ്ദേഹം ഇടയ്ക്കിടെ കഥ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ശേഷം സിനിമ ചെയ്യാന്‍ ബിജു തീരുമാനിച്ചു. പിന്നെ നിര്‍മ്മാതാവിനെ കിട്ടാന്‍ ഒരുപാട് നടന്നിട്ടുണ്ട്. ബിജുവിന് മാത്രമല്ല അജു വര്‍ഗീസിനും ടിനിക്കും ആ കഥ ഇഷ്ടപ്പെട്ടു. പ്രോജക്ട് ഓണ്‍ ആവാതെ ആയപ്പോള്‍ പെട്ടെന്ന് പടം നടക്കാന്‍ വേറെ ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോളാനും ബിജു പറഞ്ഞിരുന്നു’.

Read Also:- ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദി: മമ്മൂട്ടി

‘അന്ന് ബിജുവിന് അത്ര മാര്‍ക്കറ്റുള്ള സമയമായിരുന്നില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതല്‍ മുഴുനീള നായക വേഷങ്ങള്‍ കിട്ടിയത്. അന്ന് ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ ആരും തയ്യാറായില്ല. ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വര്‍ഗീസ് തയ്യാറായത്. ആസിഫിന്റെ ഗസ്റ്റ് അപ്പിയറന്‍സിന് വേണ്ടിയും ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു’ ജിബു ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button