GeneralLatest NewsNEWS

ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദി: മമ്മൂട്ടി

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ മമ്മൂട്ടി. ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദിയെന്നും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

‘ഫുട്ബോൾ എന്ന മനോഹരമായ കളി ഞങ്ങളെ എല്ലാവരെയും ഇഷ്ടപ്പെടാൻ ഇടയാക്കിയതിന് നന്ദി. റെസ്റ്റ് ഇൻ പീസ് ലെജൻഡ്. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികൾക്കും അനുശോചനം അറിയിക്കുന്നു’ മമ്മൂട്ടി കുറിച്ചു. നേരത്തെ, സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആദരാഞ്ജലി നേർന്നു.

Read Also:- നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും വീണ്ടും: ‘ഇരട്ട’ റിലീസിനൊരുങ്ങുന്നു

ഖത്തര്‍ ലോകകപ്പിന്റെ ആദ്യഘട്ട മത്സരങ്ങള്‍ക്കിടെയാണ് പെലെയുടെ ആരോഗ്യനില ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നത്. ലോകകപ്പ് മത്സരത്തിനിടെ ഇതിഹാസ താരത്തിന് സൗഖ്യം നേര്‍ന്ന് ബ്രസീല്‍ ടീം കളത്തിലിറങ്ങിയിരുന്നു. താരത്തിന്റെ ചിത്രം പതിച്ച ബാനറുമായായിരുന്നു ബ്രസീല്‍ ടീം അംഗങ്ങള്‍ മത്സരശേഷം മൈതാനത്തിറങ്ങിയത്. ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്റീനയ്ക്കും ലയണല്‍ മെസിക്കും ആശുപത്രിയില്‍ കിടക്കയില്‍ വെച്ച് പെലെ ആശംസകള്‍ നേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button