GeneralLatest NewsNEWS

സിൽക്ക് സ്മിതയെ അഭിനയിപ്പിച്ചത് വലിയ പ്രശ്നമായി, സെൻസർ ബോർഡ്‌കാരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു: ഭദ്രൻ

സ്‌ഫടികം സിനിമയിൽ സിൽക്ക് സ്മിതയെ അഭിനയിപ്പിച്ചതിന്റെയും അവരുടെ വേഷത്തിന്റെയും പേരില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ഭദ്രന്‍. അവസാനം സെൻസർ ബോർഡ്‌കാരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു എന്നാണ് അദ്ദേഹം കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്.

ഭദ്രന്റെ വാക്കുകൾ :

സ്ഫടികം റിലീസിന് മുന്‍പ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയില്‍ സില്‍ക്കിന്റെ ക്ലീവേജ് കാണുന്നതാണ് അവര്‍ പ്രശ്‌നമായി ചൂണ്ടി കാണിച്ചത്. എന്നാല്‍ എനിക്ക് അവരെ സംവിധാനം പഠിപ്പിക്കേണ്ട അവസ്ഥ വരെ വന്നു. ക്യാമറ പൊസിഷന്‍ കുറച്ച് കൂടി മാറ്റിയിരുന്നെങ്കില്‍ സില്‍ക്കിന്റെ ശരീരം മുഴുവന്‍ കാണിക്കുന്ന രീതിയില്‍ ചിത്രീകരിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല.

ഈ കഥാപാത്രം ധരിച്ചിരിക്കുന്ന വേഷം ഞങ്ങളുടെ നാട്ടിന്‍പുറത്തുള്ളതാണ്. അങ്ങനെ ഡ്രസ് ഇടുന്നവരുണ്ട്. അതിന്റെ കാരണം അവര്‍ വെള്ളത്തില്‍ നിന്നും മണല്‍ കോരുന്നവര്‍ ആയത് കൊണ്ടാണ്. വെള്ളത്തില്‍ നിന്നും മുങ്ങി പൊങ്ങുമ്പോള്‍ കൂടുതല്‍ തുണിയുണ്ടെങ്കില്‍ വെള്ളം അവിടെ തടഞ്ഞ് നില്‍ക്കും. അതുണ്ടാവാതെ നേരെ താഴേക്ക് ഇറങ്ങി പോകാനാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നതെന്ന് ഒക്കെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യഗസ്ഥയോട് പറഞ്ഞ് കൊടുക്കേണ്ടി വന്നു.

shortlink

Related Articles

Post Your Comments


Back to top button