GeneralLatest NewsNEWS

യഥാര്‍ത്ഥ ചരിത്രത്തിലേക്കുള്ള എത്തിനോട്ടം, ‘പുഴ മുതല്‍ പുഴ വരെ’ ഐക്യദാര്‍ഢ്യവുമായി കെ സുരേന്ദ്രന്‍

ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിൽ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന സംവിധായകന്‍ രാമസിംഹന്റെ ചിത്രം ‘പുഴ മുതല്‍ പുഴ വരെ’ മാര്‍ച്ച്‌ ആദ്യവാരം തിയേറ്ററുകളിലെത്തുന്നു. അടുത്തിടെ ചിത്രം സെന്‍സറിങ് പൂര്‍ത്തിയാക്കിയിരുന്നു. മമധര്‍മ എന്ന ബാനറില്‍ ക്രൗഡ് ഫണ്ടിങ് വഴിയാണ് സിനിമയുടെ നിർമ്മാണ ചെലവ് കണ്ടെത്തിയത്.

റിലീസ് അടുത്ത വേളയില്‍ ചിത്രത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചെത്തിയിരിക്കുകയാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. രാമസിംഹന്റെ പുഴ മുതല്‍ പുഴ വരെ യഥാര്‍ത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമെന്നു സുരേന്ദ്രന്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

‘അതിഭീകരമായ ഹിന്ദുവംശഹത്യയായിരുന്നു മലബാറിലെ മാപ്പിള ലഹള. മഹാത്മാഗാന്ധിയും കെ മാധവന്‍നായരും കെ കേളപ്പനും അത് തുറന്നു പറഞ്ഞിട്ടുണ്ട്. കുമാരനാശാന്റെ ദുരവസ്ഥ അതിന്റെ നേര്‍ച്ചിത്രമാണ്. ഇ എം എസും ഇടതു ചരിത്രകാരന്മാരും വാദ്രകോണ്‍ഗ്രസ്സും ചേര്‍ന്ന് അതിനെ മഹത്തായ സ്വാതന്ത്ര്യസമരമാക്കി മലയാളിക്കു വിളമ്പി.

രാമസിംഹന്റെ പുഴ മുതല്‍ പുഴ വരെ യഥാര്‍ത്ഥചരിത്രത്തിലേക്കുള്ള എത്തിനോട്ടമാവുമെന്നതില്‍ സംശയമില്ല. മാര്‍ച്ച്‌ 3 ന് അഭ്രപാളികളിലെത്തുന്ന ഈ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നു.’

shortlink

Related Articles

Post Your Comments


Back to top button