GeneralLatest NewsNEWS

ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെ നമ്മുടെ ഉള്ളിലേക്ക് എത്തി, അതിന്റെ പ്രശ്നമാണ്: ഷൈൻ ടോം ചാക്കോ

കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ഷൈൻ ടോം ചാക്കോ. താരത്തിന്റെ അഭിമുഖമെല്ലാം വൈറൽ ആകാറുണ്ട്. എന്നാല്‍ തന്റെ സ്വഭാവത്തിലുണ്ടായ വ്യത്യാസത്തിന് കാരണം കൊറോണ വൈറസാണെന്നാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഈ വൈറസ് വായു മാര്‍ഗവും ഭക്ഷണത്തിലൂടെയും ഒക്കെയല്ലേ നമ്മുടെ ഉള്ളിലേക്ക് എത്തിയത്’ – എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

read also: മീരാ ജാസ്മിനും നരേനും എം പത്മകുമാർ ചിത്രത്തിൽ: ഏപ്രിൽ മൂന്നിന് ആരംഭിക്കുന്നു

നമ്മുടെ ചുറ്റമുള്ള അന്തരീക്ഷത്തില്‍ ഈ വൈറസുണ്ടെന്നും അത് നമ്മുടെ ഉള്ളിലെത്തുമ്പോള്‍ നമ്മുടെ ക്യാരക്ടറിലും മാറ്റമുണ്ടാകുമെന്നും താരം പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രമായ കൊറോണ പേപേഴ്‌സ് ആണ് താരത്തിന്റെ പുതിയ ചിത്രം. ഏപ്രില്‍ മാസം ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments


Back to top button