CinemaLatest NewsMollywood

അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് ദുൽഖറും അമാലും; ചിത്രത്തിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകരും

വർണ്ണാഭമായ ചടങ്ങിന് അതിമനോഹരമായാണ് ഇരുവരും എത്തിയത്

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങ് അതി ​ഗംഭീരമായാണ് നടന്നത്. ബിസിനസ് പ്രമുഖർ, പ്രശസ്ത നടീ നടൻമാർ എന്നിങ്ങനെ വലിയൊരു താരനിരതന്നെയാണ് കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന് എത്തിയത്.

മലയാളികളുടെ പ്രിയതാരമായ സാക്ഷാൽ ഡിക്യു അഥവാ ദുൽഖർ‌ സൽമാനും ഭാര്യ അമാലും ചടങ്ങിൽ പങ്കെടുത്തിരുന്നു. വർണ്ണാഭമായ ചടങ്ങിന് അതിമനോഹരമായാണ് ഇരുവരും എത്തിയത്.

‌ഇപ്പോൾ അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ദുൽഖറും ഭാര്യ അമാലും. സോഷ്യൽ മീഡിയയിലാണ് താരം അംബാനി കുടുംബത്തിന് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ – അന്തർ ദേശീയ പരിപാടികൾക്കുള്ള പ്രധാന സ്പോട്ടായി ഈ കൾച്ചറൽ സെന്റർ മാറുമെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇത്രയും വലിയൊരു സംഭവം നടപ്പിലാക്കി എടുത്ത നിത അംബാനിയോടും, മുകേഷ് അംബാനിയോടും ബഹുമാനം തോന്നുന്നുവെന്നും കുറിക്കാൻ താരം മറന്നില്ല.

ഇത്ര വലിയൊരു ചടങ്ങിലേക്ക് തന്നെയും ഭാര്യയെയും പ്രത്യേകം ക്ഷണിക്കുകയും തങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമയം കണ്ടെത്തുകയും ചെയ്ത അംബാനി കുടുംബത്തിന് തന്റെ നന്ദിയെന്നും താരം കുറിച്ചു.

മനോഹരമായ ഡിസൈനിലുള്ള, വസ്ത്രങ്ങൾ അണിഞ്ഞാണ് അമാലും ദുൽഖറും ചടങ്ങിന് എത്തിയത്. താരദമ്പതികളുടെ ചിത്രം അതീവ സുന്ദരമാണെന്നാണ് ആരാധകർ പറയുന്നത്. ഡിക്യുവിന്റെയും ഭാര്യയുടെയും പുത്തൻ ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button