GeneralLatest NewsMollywoodNEWSWOODs

വല്ലഭനെ മര്യാദ പഠിപ്പിച്ച ഭഗവതി: വല്ലഭന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ പുറത്ത്

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍

വിഷ്ണു ഉണ്ണികൃഷ്ണനും അനുശ്രീയും മോക്ഷയും പ്രധാന വേഷത്തിൽ എത്തിയ ‘കള്ളനും ഭഗവതിയും’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തില്‍ രാജേഷ് മാധവന്‍ അവതരിപ്പിക്കുന്ന വല്ലഭന്റെ ക്യാരക്ടര്‍ ഇന്‍ട്രൊ പുറത്തുവിട്ടിരിക്കുകയാണ്.

 

read also: മരണത്തിന്റെയും മരണാനന്തര ജീവിതത്തിന്റെയും കഥ പറയുന്ന ‘റോമാ: 6’

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങള്‍ അത്യന്തം നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സലിം കുമാര്‍, പ്രേംകുമാര്‍. ജോണി ആന്റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് തുടങ്ങിയവര്‍ വേഷമിടുന്നു. ചിത്രത്തിന്റെ നിര്‍മ്മാണം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് നിര്‍വ്വഹിക്കുന്നു.

കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, സംഗീതം- രഞ്ജിന്‍ രാജ്, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോണ്‍ കുട്ടി, കലാസംവിധാനം- രാജീവ് കോവിലകം, പ്രെഡക്ഷന്‍ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷന്‍ കണ്‍ടോളര്‍- രാജേഷ് തിലകം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജശേഖരന്‍.

shortlink

Related Articles

Post Your Comments


Back to top button