GeneralLatest NewsMollywoodNEWSWOODs

ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏർപ്പെടുത്താൻ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം, നാടിന്റെ ശാപം: രഞ്ജിത് ശങ്കർ

നികുതിയുടെ പേരിൽ കൊള്ളയടിക്കുന്ന ഒരു ഭരണകൂടമാണ് നമുക്ക് ഉള്ളതെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രഞ്ജിത് പങ്കുവച്ച പോസ്റ്റ് പൂർണ്ണ രൂപം

15 ലക്ഷം രൂപ വരുമാനമുണ്ടാക്കിയ ഒരാൾ അതിൽ നിന്ന് 3 ലക്ഷം ഇൻകം ടാക്സ് കെട്ടണം. ശരി അതും കെട്ടി. ബാക്കിയുള്ള കാശ് കൊണ്ട് വീട് വാങ്ങാൻ പോയാൽ അതിന്റെ മുദ്ര പത്രത്തിന് 18% ശതമാനം നികുതി കൊടുക്കണം.
സ്വർണ്ണം വാങ്ങാൻ പോയാൽ അവിടെയും നികുതി, ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ അവിടെയും നികുതി.

read also: ‘പ്രേമ വിവാഹമായിരുന്നെങ്കില്‍ ഇത്രയും പ്രശ്നമുണ്ടാകില്ലായിരുന്നു’: 50-ആം വയസില്‍ നടൻ പ്രശാന്തിന് രണ്ടാം വിവാഹം!!

കാർ വാങ്ങുമ്പോൾ നികുതിയും. റോഡ് ടാക്സും, കൂടാതെ റോഡിൽ യാത്ര ചെയ്യാൻ
ടോൾ കൊടുക്കണം. ചീർപ്പ് മുതൽ ചെരുപ്പ് വരെ നിത്യോ പയോക സാധനങ്ങൾക്കും, മുല കുപ്പി മുതൽ കർപ്പൂരം വരെ സകല വസ്തുക്കൾക്കും ജി എസ് ടി എന്ന പേരിൽ നികുതി. പെട്രോൾ കുഴിച്ചെടുക്കുന്ന രാജ്യങ്ങൾക്ക് കിട്ടുന്നതിനെക്കാൾ ലാഭം പെട്രോളിൽ നികുതിയെന്ന പേരിൽ കൊള്ളയടിക്കുന്നു.ശ്വസനത്തിനും കിണറിലെ വെള്ളത്തിനും നികുതി ഏർപ്പെടുത്താൻ പറ്റുമോ എന്ന പഠനത്തിലാണ് ഭരണകൂടം!!!
ഇത്തരത്തിൽ ജനങ്ങളെ ഇടിച്ച് പിഴിഞ്ഞ് കിട്ടുന്ന പണം വൻകിട കോർപ്പറേറ്റുകൾക്ക് ലോൺ എന്ന പേരിൽ വാരിക്കോരി കൊടുക്കുക.

കുറച്ച് വർഷം കഴിഞ്ഞ് അത് കിട്ടാക്കടമായി എഴുതി തള്ളുക.
ലക്ഷം കോടി കിട്ടാക്കടങ്ങൾ കിട്ടാനിരിക്കെ അത് തിരിച്ച് പിടിക്കാനുള്ള യാതൊരു നടപടിയും എടുക്കാതെ സാധാരണക്കാരനെ വീണ്ടും, വീണ്ടും, നികുതി ഭാരം ചുമത്തി കൊല്ലാക്കൊല ചെയ്യുന്ന ഭീകര ഭരണകൂടമാണ് നമ്മുടെ നാടിന്റെ ശാപം.
#Copy post

shortlink

Related Articles

Post Your Comments


Back to top button