GeneralLatest NewsMollywoodNEWSWOODs

ഒരു ജാതി ഒരു ജാതകവുമായി എം.മോഹനനും വിനീത് ശ്രീനിവാസനും

രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.

അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ഒരു ജാതകം. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.

read also: കേരള എക്സൈസ്സ് ഡിപ്പാർട്ട്‌മെന്റിനും ബുദ്ധി ജീവികൾക്കും ചാനലുകാർക്കും നന്ദി പറഞ്ഞ് ഒമർ ലുലു

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ , അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ .
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യൂം. ഡിസൈൻ – സുജിത് മട്ടന്നൂർ.
ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ – സുരേഷ് ഇരിങ്ങൽ.
നിർമ്മാണ നിർവഹണം – ഷെമീജ് കൊയിലാണ്ടി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ.
ജൂലായ് മാസത്തിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button