GeneralLatest NewsMollywoodNEWSWOODs

തട്ടിയത് ആനയെന്ന് കരുതി പേടിച്ചു വിറച്ച് നടി മോക്ഷ: സംഭവം ചോറ്റാനിക്കരയിൽ ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ

മോക്ഷയുടെ ആദ്യ മലയാള ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ കള്ളനും ഭഗവതിയും

‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ ഭഗവതിയായെത്തി മലയാളികളുടെ മനം കവർന്ന നായിക മോക്ഷ ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്തി. ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെ ആനയെ കണ്ട നടി അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്.

ഇതിനിടെ, ആന പാപ്പാൻ തോട്ടിയെടുത്ത് നടിയെ തട്ടി വിളിച്ചു. തന്നെ തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച്‌ മോക്ഷ പേടിച്ചു വിറച്ചുപോയി. ആനയുടെ അരികിൽ വന്ന് നിന്നു ഫോട്ടോ എടുത്തുകൊള്ളൂ എന്നു പറയാൻ വേണ്ടി പാപ്പാൻ തട്ടി വിളിച്ചതായിരുന്നു. തുടർന്ന് മോക്ഷ ആനയുടെ അരികിലെത്തി തൊടുകയും ചിത്രമെടുക്കുകയും ചെയ്തു.

read also: ഗര്‍ഭിണിയായ സനയെ പിടിച്ച്‌ വലിച്ച്‌ കൊണ്ട് പോവുന്ന ഭർത്താവ്: വിശദീകരണവുമായി നടി

ബംഗാളി നടിയായ മോക്ഷയുടെ ആദ്യ മലയാള ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കിയ കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

shortlink

Related Articles

Post Your Comments


Back to top button