CinemaLatest NewsMollywoodWOODs

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പ്: ബാലചന്ദ്രൻ ചുള്ളിക്കാടിന് ജയം

ഔദ്യോ​ഗിക പാനലിന് വേണ്ടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മത്സരിച്ചത്

ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് ജയം. ജോയ് മാത്യുവാണ് ചുള്ളിക്കാടിന്റെ എതിർ സ്ഥാനാർഥിയായി നിന്നത്.

റൈറ്റേഴ്സ് യൂണിയൻ വർക്കിംങ് പ്രസിഡന്റുമാരായി മങ്കൊമ്പ് ​ഗോപാലകൃഷ്ണനും, സിബി കെ തോമസും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തിരഞ്ഞെടുക്കപ്പെട്ടു.

ഔദ്യോ​ഗിക പാനലിന് വേണ്ടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് മത്സരിച്ചത്. 72 ൽ 50 വോട്ട് നേടിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് വിജയിച്ചത്. സാധാരണ ​ഗതിയിൽ ജനറൽ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് പകരം നാമനിർദേശമാണ് രീതി. ആ പതിവാണ് ഇത്തവണ മാറുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button