BollywoodCinemaLatest NewsWOODs

സിനിമയിൽ പ്രായമുള്ള ആളുകളെ തല്ലാൻ സൽമാൻ ഖാന് ഇഷ്ടമല്ല: ജ​ഗപതി ബാബു

ആക്ഷൻ സീനുകൾ താരതമ്യേന ഈസിയായിരുന്നുവെന്നും താരം

വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത താരമാണ് ജ​ഗപതി ബാബു. താരത്തിന്റെ പുതിയ ചിത്രം സൂപ്പർ താരം സൽമാൻ ഖാന് ഒപ്പമാണ്. തന്നെക്കാൾ പ്രായമുള്ള ആളുകൾക്ക് ഒപ്പം ഫൈറ്റ് സീനുകൾ ചെയ്യുവാൻ സൽമാൻ ഖാന് ഇഷ്ടമില്ലെന്നാണ് ജ​ഗപതി പറയുന്നത്.

കിസികി ഭായ് കിസികി ജാനിൽ താൻ അതുകൊണ്ട് മുടി കറുപ്പിച്ചാണ് അഭിനയിച്ചതെന്നും താരം പറഞ്ഞു. ഈ ചിത്രത്തിലൂടെയാണ് ജ​ഗപതി വില്ലനായി ബോളിവുഡിലേക്കെത്തിയത്.

സൽമാൻ ഖാന് ഒപ്പമുള്ള ആക്ഷൻ രം​ഗങ്ങളിൽ മുടി കറുപ്പിച്ചാണ് അഭിനയിച്ചതെന്നും, ആക്ഷൻ സീനുകൾ താരതമ്യേന ഈസിയായിരുന്നുവെന്നും താരം പറയുന്നു.

പ്രായമുള്ളവരെ ആക്ഷൻ സീനുകളിൽ പോലും തല്ലാൻ ഇഷ്ടമില്ലാത്തതാണ് മുടി കറുപ്പിച്ച് ചെറുപ്പമായി അഭിനയിക്കാൻ കാരണം. ചിത്രത്തിൽ പൂജ ഹെ​ഗ്ഡെയാണ് നായിക വേഷത്തിലെത്തുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button