CinemaInterviewsLatest News

സംഘപരിവാർ സിനിമയുണ്ടാക്കട്ടെ, നമുക്ക് ചെറുക്കാം; ബോംബ് ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് അല്ലേയെന്ന് ആഷിഖ് അബു

കൊച്ചി: സംഘപരിവാര്‍ സിനിമകള്‍ നിര്‍മ്മിക്കട്ടെയെന്ന് സംവിധായകന്‍ ആഷിഖ് അബു. ബോംബുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് സിനിമയെടുക്കുന്നതല്ലേയെന്നും നമുക്ക് അത്തരം സിനിമകളെ ചെറുക്കാമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. സംഘപരിവാര്‍ രാഷ്ട്രീയ സിനിമകള്‍ വരുന്നതിനോട് എന്താണ് പറയാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആഷിഖ് അബു.

‘അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ, ഇവിടെയൊരു യുദ്ധമോ, ബോംബോ ഉണ്ടാക്കുന്നതിന് പകരം സിനിമകളുണ്ടാക്കട്ടെയെന്നു തന്നെയാണ് എനിക്ക് പറയാനുള്ളത്. ഇതൊക്കെ ചെറുക്കാന്‍ ഇവിടത്തെ പുരോഗമന രാഷ്ട്രീയമുള്ള കലാകാരന്മാര്‍ക്ക് പറ്റില്ലേ. എണ്ണത്തില്‍ കൂടുതല്‍ അവരല്ലേ.
നിങ്ങള്‍ സിനിമ ചെയ്യരുതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ആര്‍ക്കും എന്ത് സിനിമയും ചെയ്യാം. പോയി വെട്ടിക്കൊല്ലുന്നതിനേക്കാള്‍ നല്ലത്, നിങ്ങള്‍ സിനിമകള്‍ ചെയ്യൂ’, ആഷിഖ് അബു പറഞ്ഞു.

വിവാഹം തന്റെ കരിയറിലടക്കം മാറ്റം വരുത്തിയെന്നും ആഷിഖില്‍ ഒന്നും മാറിയിട്ടില്ലെന്നും നടിയും ഭാര്യയുമായ റിമ കല്ലിങ്കലിന്റെ കമന്റിനോടും സംവിധായകന്‍ പ്രതികരിച്ചു. റിമയുടെ കരിയര്‍ മാറിയെന്നുള്ളതും തന്റെ കരിയര്‍ മാറിയില്ല എന്നുള്ളതും സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഫ്ക ഭാരവാഹികളുടെ നിലപാടിനോട് യോജിക്കുന്നുവെന്നും സംവിധായകൻ ആഷിഖ് അബു പറഞ്ഞു. സിനിമയുടെ എഡിറ്റ് നിർമ്മാതാക്കളെ മാത്രം കാണിക്കാം എന്നു ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞതിനോട് യോജിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button