CinemaLatest NewsMollywoodWOODs

മരം കുലുക്കി കൊണ്ടുവരുന്ന പണമല്ല നിർമ്മാതാക്കളുടേത്; വലിയ പ്രതിഫലം ചോദിക്കുന്നവരിനി മുതൽ വീട്ടിലിരിക്കുക: സുരേഷ് കുമാർ

നോട്ടടിച്ചും മരം കുലുക്കിയുമല്ല പണം കൊണ്ടുവരുന്നതെന്ന് എല്ലാവരും മനസിലാക്കണം

മലയാള സിനിമാ ലോകത്ത് വിവാദങ്ങൾ നിരന്തരം ഉയർന്ന് വരുന്ന സാഹചര്യമാണുള്ളത്. കൃത്യ സമയത്ത് സെറ്റിൽ വരാതിരിക്കുക, ഷൂട്ടിംങ് സെറ്റുകളിൽ പ്രശ്നമുണ്ടാക്കുക എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ഏതാനും യുവ നടൻമാർക്കെതിരെ ഉയർന്ന് വന്നു കൊണ്ടിരിക്കുന്നത്.

സംവിധായകരും, മറ്റ് സിനിമാ പ്രവർത്തകരും ഇത്തരം ആരോപണങ്ങൾ ശരിവച്ചുകൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ മറ്റുള്ളവരുടെ വാക്കുകൾ ശരിവക്കുന്ന രീതിയിലുള്ള വീഡിയോയാണ് പുറത്ത് വരുന്നത്.

അമിതമായി പ്രതിഫലം ചോദിക്കുന്ന താരങ്ങളെ സിനിമകളിൽ നിന്നും ഒഴിവാക്കുമെന്ന് പറഞ്ഞിരിക്കുന്നത് നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി സുരേഷ് കുമാറാണ്.

നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്കിടയിലാണ് സുരേഷ് കുമാർ നിലപാട് വ്യക്തമാക്കിയത്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ ചോദിക്കുന്ന നടൻമാരെ ഒഴിവാക്കി സിനിമ മുന്നോട്ട് പോകുമെന്നും നിർമ്മാതാവ് വെളിപ്പെടുത്തി.

പ്രൊഡ്യൂസർമാർ നോട്ടടിച്ചും മരം കുലുക്കിയുമല്ല പണം കൊണ്ടുവരുന്നതെന്ന് എല്ലാവരും മനസിലാക്കണമെന്നും സുരേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button