CinemaLatest NewsMollywoodWOODs

സംഭവം നടന്ന രാത്രിയിൽ: നാദിർഷാ ചിത്രത്തിൽ നായകൻമാരായി അർജുൻ അശോകനും മുബിൻ.എം. റാഫിയും

ദേവികാ സഞ്ജയാണ് ചിത്രത്തിൽ നായിക

റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സംഭവം നടന്ന രാത്രിയിൽ അർജുൻ അശോകനും മുബിൻ.എം. റാഫിയും നായകന്മാരാകുന്നു. തിരക്കഥാകൃത്തും സംവിധായകനും നടനുമായ മായ റാഫിയുടെ മകനാണ് മുബിൻ.എം. റാഫി.

വിഷ്യൽ കമ്മ്യൂണിക്കേഷനും അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആക്ടിംഗ് കോഴ്സും പൂർത്തിയാക്കിയ മുബിൻ റാഫി ക്കൊപ്പം കോ-ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കലന്തൂർ എന്റെർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ കലന്തൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ ഇരുപത്തിനാല് തിങ്കളാഴ്ച്ച കൊച്ചിയിലെ വാഴക്കാലാ അസ്സീസ്സിയാ കൺവൻഷൻ സെന്റെറിൽ വച്ച് ഈ ചിത്രത്തിന് ആരംഭം കുറിച്ചു. പൂജയും, സ്വിച്ചോൺ കർമ്മവും, ടൈറ്റിൽ ലോഞ്ചുമാണ് ഇവിടെ നടത്തിയത്.

ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടനും സംവിധായകനുമായ ലാൽ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് പൂജാ ചടങ്ങുകൾക്കു തുടക്കമിട്ടത്. ദിലീപ്, ബി.ഉണ്ണികൃഷ്ണൻ, ഷാഫി, ഉദയ് കൃഷ്ണൻ, ബിബിൻ ജോർജ്, റാഫി, കലന്തൂർ, തുടങ്ങിയവർ ഭദ്രദീപം തെളിയിക്കൽ കർമ്മം പൂർത്തീകരിച്ചു. തുടർന്ന്  സംഭവം നടന്ന രാത്രിയിൽ എന്ന ടൈറ്റിൽ പ്രകാശനം ചെയ്തു. രണ്ടു മാതാക്കളാണ് ഈ ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മവും ഫസ്റ്റ് ക്ലാപ്പും നൽകിയത്.

നാദിർഷയുടെ മാതാവ് ശ്രീമതി സുഹറാ സുലൈമാൻ സ്വിച്ചോൺ കർമ്മവും റാഫിയുടെ പത്നി, ശീമതി ഫെസിനാ റാഫി ഫസ്റ്റ് ക്ലാപ്പും നൽകി. ജോഷി, ജി.സുരേഷ് കുമാർ, ആൽവിൻ ആന്റണി, നമിതാ പ്രമോദ് ഷാഫി, ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ്, ഹരിശ്രീ അശോകൻ, കലാഭവൻ നവാസ്, കലാഭവൻ ഹനീഫ്, കലാഭവൻ ജോർജ്, ഹരിശ്രീ യൂസഫ്, രമേഷ് പിഷാരടി, ജോജോൺ, പ്രിൻസ്, സുനീഷ് വാരനാട്, നന്ദു പൊതുവാൾ, ഐ.എം.വിജയൻ, സാജു നവോദയാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്. ദേവികാ സഞ്ജയ് (മകൾ ഫെയിം) നായികയാകുന്നു.

ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ ജീവിതത്തിന്റെ തിരക്കുകൾ ഒഴിഞ്ഞ് രാത്രി കടന്നുവരുമ്പോൾ ഇരുട്ടിൽ ജീവിക്കുന്ന കുറേപ്പേരുണ്ട്. ഇവരുടെ ജീവിതം ആരും ശ്രദ്ധിക്കാറില്ല. അവർ ക്രൈം ഉൾപ്പടെ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നു. ഇതിൽ പലതും അവർക്ക് പുറത്തു പറയാൻ പറ്റാത്തതുമാണ്. അവരുടെ ജീവിതമാണ് ഹ്യൂമർ, ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്. പ്രധാനമായും യൂത്തിന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. കോമഡി – ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെക്കുറിച്ച് ഒറ്റവാക്കിൽ പറയാം. ഇവർക്കൊപ്പം നിരവധി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഹിഷാം അബ്ദുൾ വഹാബിന്റേതാണു സംഗീതം. ഛായാഗ്രഹണം- ദീപക് ഡി. മേനോൻ. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ – സന്തോഷ് രാമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ദീപക് നാരായണൻ. അസ്റ്റോസ്സിയേറ്റ് ഡയറക്ടർ -വിജീഷ്‌ പിള്ള. മേക്കപ്പ് – റോണക്സ്‌ സേവ്യർ. കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ. പ്രൊജക്റ്റ് ഡിസൈനർ – സൈലക്സ് ഏബ്രഹാം. പ്രൊഡക്ഷൻ കൺട്രോളർ –  ശ്രീകുമാർ ചെന്നിത്തല. കൊച്ചിയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഹൈദ്രാബാദാണ് മറ്റൊരു ലൊക്കേഷൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ യൂനസ്.

shortlink

Related Articles

Post Your Comments


Back to top button