CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

സതീഷ് നായകനായ ‘വിത്തൈക്കാരൻ’ എത്തുന്നു: പുതിയ വീഡിയോ പുറത്തുവിട്ട് ലോകേഷ് കനകരാജ്

തമിഴ്, മലയാളം, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്

ചെന്നൈ: സതീഷ് നായകനാകുന്ന വിത്തെെക്കാരന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലോകേഷ് കനകരാജാണ് ഈ വീഡിയോ പുറത്തുവിട്ടത്. ‘നായ് ശേഖർ’ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘മദ്രസപട്ടണം’, ‘വാഗൈ ചുടവ’, ‘മാൻ കരാട്ടെ’, ‘കത്തി’, ‘നയ്യാണ്ടി’, ‘റെമോ’, ‘ഭൈരവ’, ‘സ്ലേക്കാരൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ‘വാരിസു’, ‘കണ്ണൈ നമടെ’ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.

ലോകേഷ് കനകരാജിന്റെ സഹസംവിധായകനായിരുന്ന വെങ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റ് കാർപെറ്റിൻ്റെ ബാനറിൽ കെ വിജയ്പാണ്ഡി ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ മുരളി കൃഷ്ണണനാണ് സഹ നിർമ്മാതാവ്. പുതുമുഖം സിമ്രാൻ ഗുപ്തയാണ് ഈ ചിത്രത്തിലൂടെ സതീഷിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇവർക്കൊപ്പം ആനന്ദരാജ്, ജോൺ വിജയ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിപിആർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

പാട്ട് പാടി ചുവടുകൾ വച്ചു ഗൗരി കിഷൻ: ലിറ്റിൽ മിസ്സ്‌ റാവുത്തറിലെ ‘സങ്കടപെരുമഴ’ ഗാനം പുറത്തിറങ്ങി

യുവ കാർത്തിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റർ: അരുൾ ഇ സിദ്ധാർത്ഥ്, ആർട്ട്: ദുരൈരാജ്, ആക്ഷൻ: സ്റ്റണ്ണർ സാം, പ്രൊഡക്ഷൻ കൺട്രോളർ: എസ്എൻ അഷറഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹക്കീം സുലൈമാൻ, കോസ്റ്റ്യൂം: കീർത്തിക ശേഖർ, ഡിസൈൻസ്: തൻഡൂറ, വാർത്ത പ്രചരണം: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments


Back to top button