CinemaLatest NewsMollywoodWOODs

ഇനി കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും ഉദ്യോഗസ്ഥരുടെ പ്രധാന ജോലി; ഹരീഷ് കണാരൻ

ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്

മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് നിരവധി പേർ മരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അപകടത്തിൽ അനുശോചനം അർപ്പിച്ച് പ്രധാനമന്ത്രിയടക്കം എത്തിയിരുന്നു.

ബോട്ടപകടം, റോഡപകടം, ഹോട്ടൽ ഭക്ഷണം കഴിച്ച് ഉണ്ടാകുന്ന അപകടം എന്നിങ്ങനെ നിരവധി അപകടങ്ങളും മരണങ്ങളും നടക്കുന്ന കേരളത്തിലെ ഉദ്യോ​ഗസ്ഥൻമാരുടെ അനാസ്ഥയെ തുറന്ന് കാട്ടുകയാണ് നടൻ ഹരീഷ് കണാരൻ. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി, എല്ലാം താൽക്കാലികം മാത്രമെന്നും നടൻ പറയുന്നു.

കുറിപ്പ് വായിക്കാം

ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ, ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ, ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ, ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി.

എല്ലാം താൽക്കാലികം മാത്രം. വെറും പ്രഹസനങ്ങൾ മാത്രം. താനൂരിലെ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ എന്നും ഹരീഷ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button