CinemaLatest NewsMollywoodWOODs

കോടിക്കിലുക്കവുമായി ‘2018’ സിനിമ: മലയാള സിനിമയുടെ രക്ഷകനായി ജൂഡ് ആന്റണി ജോസഫ്

ധൈര്യത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിന്റെയും കഥകളെ ആഘോഷിക്കുന്ന ചിത്രം കൂടിയാണ് 2018

മലയാള സിനിമകൾ കാണുവാൻ പ്രേക്ഷകരില്ല, ജനങ്ങൾ തിയേറ്ററിൽ എത്തുന്നില്ല എന്നിങ്ങനെ പരാതികൾ അനവധി ഉയരുമ്പോൾ 2018 എന്ന ഉ​ഗ്രൻ സിനിമയുമായെത്തി മലയാള സിനിമയുടെ രക്ഷകനായി മാറിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്.

2018 പ്രളയത്തിന്റെ വർഷമായിരുന്നു. അസാധാരണമായ ശക്തമായ കാലവർഷം മൂലം
കേരളത്തിലെ പല ജില്ലകളും വെള്ളത്തിനടിയിലായിരുന്നു. പ്രളയത്തിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു, എന്നാൽ പലരും നായകന്മാരായി മാറിയ കാലം കൂടിയായിരുന്നു അത്. അവർ ബോട്ടുകളിലും ഹെലികോപ്റ്ററുകളിലും ട്രക്കുകളിലുമായെത്തി, ആളുകളെ രക്ഷപ്പെടുത്തി, ഭക്ഷണവും പാർപ്പിടവും നൽകി, വീടുകൾ വൃത്തിയാക്കി, ജീവിതം പുനരാരംഭിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്തിരുന്നു.

അറിയപ്പെടാത്ത ആ നായകന്മാരെയും അവരുടെ ധൈര്യത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിന്റെയും കഥകളെ ആഘോഷിക്കുന്ന ചിത്രം കൂടിയാണ് ജൂഡിന്റെ 2018. പ്രളയത്തിന്റെ വ്യാപ്തിയും അതിന്റെ അനന്തരഫലങ്ങളും രക്ഷാപ്രവർത്തനങ്ങളും എല്ലാം 2018 എന്ന ചിത്രത്തിലുണ്ട്.

വെള്ളപ്പൊക്ക സമയത്ത് ആയിരക്കണക്കിന് ആളുകളുടെ ധീരകൃത്യങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഒരു എൻ‌ജി‌ഒ ജൂഡിനെ സമീപിച്ചതോടെയാണ് ഇത്തരമൊരു ചിത്രത്തിനുള്ള ആശയം ഉരുത്തിരിഞ്ഞതെന്ന് സംവിധായകൻ ജൂഡ് പറഞ്ഞിരുന്നു. ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകളുമായി ട്രക്കുകളിൽ പുറപ്പെട്ട ആദ്യത്തെ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാൻ ഞാൻ കൊല്ലത്തേക്ക് ഇറങ്ങി. അത്തരം ജോലിയിൽ മുൻ പരിചയമില്ലാതെ അവർ അത് സ്വന്തമായി ചെയ്യുന്നത് കണ്ടെന്നും സംവിധായകൻ പറഞ്ഞു.

കേരളം നേരിട്ട മഹാ പ്രളയം അടിസ്ഥാനമാക്കിയ ചിത്രം വെള്ളിയാഴ്ച്ചയാണ് റിലീസിനെത്തിയത്. 1.85 കോടി രൂപ ഒന്നാം ദിവസം ചിത്രത്തിന് ലഭിച്ചു. 3.5 കോടി രൂപ ശനിയാഴ്ച്ചയും കളക്ഷൻ ലഭിച്ചു. 4 കോടിയിലധികം ഞായറാഴ്ച്ച ലഭിച്ചു. ആദ്യ വാരാന്ത്യ കളക്ഷൻ 10 കോടിയിലധികമെന്നാണ് റിപ്പോർട്ടുകൾ.

ആ​ഗോള ബോക്സ് ഓഫീസ് പരി​ഗണിച്ചാൽ ഓപ്പണിം​ഗ് വീക്കെൻഡ് ​ഗ്രോസ് 18 കോടിയിലേറെ വരും. 70 ൽ അധികം പരാജയ ചിത്രങ്ങളാണ് ഇത്തവണ മലയാള സിനിമയിലെത്തിയത്. അതിൽ നിന്നൊക്കെ വ്യത്യസ്തമാവുകയാണ് ജൂഡ് ചിത്രം 2018 എവരിവൺ ഈസ് എ ഹീറോ.

 

 

shortlink

Related Articles

Post Your Comments


Back to top button