CinemaLatest NewsMollywoodWOODs

വിലക്കുകൾ വിലപ്പോയില്ല: 50 കോടി ക്ലബ്ബിൽ കയറി ‘ദി കേരള സ്റ്റോറി’

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചിത്രത്തിന് ടാക്സ് ഒഴിവാക്കി നൽകി

സുദീപ്തോ സെന്നിന്റെ ചിത്രം ദി കേരള സ്‌റ്റോറി 50 കോടി ക്ലബ്ബിലേക്ക്. പ്രതിഷേധങ്ങളും നിരോധനങ്ങളും ഏറെ നേരിട്ട ചിത്രം കൂടിയാണിത്.

റിലീസ് ചെയ്ത് അഞ്ചാം ദിവസം 50 കോടി ക്ലബ്ബിൽ ചിത്രമെത്തി. 11.14 കോടി രൂപ ചിത്രം ചൊവ്വാഴ്ച നേടിയിരുന്നു. പശ്ചിമ ബംഗാളിൽ മമത ബാനർജി ദി കേരള സ്റ്റോറി ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു.

ട്രെയിലർ പുറത്തുവന്നതോടെ ചിത്രം വിവാദത്തിലായി മാറിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങൾ ചിത്രത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. ദ കേരള സ്റ്റോറി നിരോധിക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിന്റെ തീരുമാനത്തെ എതിർത്ത് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് കുറിച്ചു, “നിങ്ങൾ സിനിമയോട് യോജിക്കുന്നുവെങ്കിലും ഇല്ലെങ്കിലും, അത് നിരോധിക്കുന്നത് തെറ്റാണ്”.

കൂടാതെ ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) മാത്രമാണെന്ന് ശബാന ആസ്മിയും തുറന്ന് പറഞ്ഞിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ചിത്രത്തിന് ടാക്സ് ഒഴിവാക്കി നൽകി.

 

 

 

shortlink

Related Articles

Post Your Comments


Back to top button