CinemaHollywoodLatest NewsWOODs

അവതാർ, ദി വേ ഓഫ് വാട്ടർ ഒടിടിയിലേക്ക്: റിലീസ് ഡേറ്റ് പുറത്ത്

നിരവധി അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു

ജെയിംസ് കാമറൂണിന്റെ ‘അവതാർ: ദി വേ ഓഫ് വാട്ടർ’ ഒടിടിയിലേക്ക് എത്തുന്നു. ബോക്‌സ് ഓഫീസിൽ ഏകദേശം 2.32 ബില്യൺ ഡോളറുമായി ലോകമെമ്പാടുമുള്ള എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായും മാറിയിരുന്നു.

മികച്ച ചിത്രം ഉൾപ്പെടെ നിരവധി അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2023 ജൂൺ 7 ന് ഡിസ്നി ഹോട്ട് സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

റിലീസ് നടന്ന് ഏകദേശം 6 മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. സള്ളി കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം അവതാർ ആദ്യ ഭാ​ഗത്തിന്റെ തുടർച്ചയായാണ് പുറത്തിറങ്ങിയത്.

 

shortlink

Related Articles

Post Your Comments


Back to top button