GeneralLatest NewsMollywoodNEWSWOODs

പശുവല്ല കയറിട്ട് വലിക്കാന്‍, ടിനി ടോം മകനെ വീട്ടില്‍ അടച്ചിടേണ്ടിവരും, പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്: രഞ്ജന്‍ പ്രമോദ്

ലഹരി പേടിച്ച്‌ സിനിമയില്‍ മാത്രമല്ല സ്കൂളിലും അയക്കാന്‍ പറ്റില്ല

മലയാള സിനിമയിൽ ലഹരി ഉപയോഗിക്കുന്നവർ ധാരാളമുണ്ടെന്ന നടന്‍ ടിനി ടോമിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ലഹരിയുടെ മേഖലയായി മാറുന്ന സിനിമയിലേയ്ക്ക് മകനെ വിടാൻ ഭയമാണെന്നും ടിനി ടോം പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ടിനിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തി. സംവിധായകന്‍ രഞ്ജന്‍ പ്രമോദ് ഈ വിഷയത്തിൽ പ്രതികരിച്ചതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ലഹരിയെ ഭയമാണെങ്കില്‍ ടിനി ടോമിനെ വീട്ടില്‍ അടച്ചിടേണ്ടിവരും എന്നാണ് സംവിധായകന്‍ പറയുന്നത്. എവിടെ പോയാലും ലഹരിയാണെന്നും മകനെ പറഞ്ഞു മനസിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO: അടുത്ത തലമുറ മൂകാംബികദേവിയുടെ വിശ്വാസികള്‍ ആവണമെങ്കില്‍ ദ കേരള സ്റ്റോറി കാണൂ: ക്ഷേത്രപരിസരത്ത് കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ്

‘ലഹരി പേടിച്ച്‌ സിനിമയില്‍ മാത്രമല്ല സ്കൂളിലും അയക്കാന്‍ പറ്റില്ല. മകനെ ടിനി ടോം വീട്ടില്‍ റൂമില്‍ അടച്ചിടേണ്ടിവരും പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്. എവിടെ പോയാലും ലഹരിയാണ്. മകനെ പറഞ്ഞ് മനസിലാക്കണം ഇത് ചെയ്യാന്‍ പാടില്ലെന്ന്. ഒപ്പം മകനില്‍ അല്‍പ്പം വിശ്വാസം അര്‍പ്പിക്കണം. ആരെങ്കിലും എന്തെങ്കിലും വായിലിട്ടാല്‍ കഴിക്കുന്ന പൊട്ടനല്ല മകന്‍ എന്ന് അംഗീകരിക്കണം. അവന് വെളിവുണ്ടെന്നും അവന്‍ പശുവല്ല കയറിട്ട് വലിക്കാന്‍ എന്നും ടിനി ടോം മനസിലാക്കുക എന്നെ ഇതില്‍ പറയാനുള്ളൂ.- യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button