CinemaLatest NewsMollywoodWOODs

ഇവിടാകെ വെള്ളമാണ്, ഇവിടുള്ളവരുടെ അകത്തും പുറത്തും വെള്ളമാണ്: ജന്മനാടായ മുതുകുളത്തെ അപമാനിച്ച് നവ്യ നായർ

ഞാനൊരു ഭയങ്കര നാട്ടിൻ പുറത്ത് നിന്ന് വരുന്ന ആളാണ്

ജന്മ നാടായ മുതുകുളത്തെ കുറിച്ച് പറഞ്ഞ് വിവാദത്തിലായി നടി നവ്യ നായർ. ഒരു അഭിമുഖത്തിനിടെയാണ് നടി കായംകുളം, മുതുകുളം എന്നീ സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞ് വിവാദത്തിലായത്.

ഈ നാട്ടിൽ എവിടെ തിരഞ്ഞാലും വെള്ളം മാത്രമേയുള്ളൂ, ആളുകളുടെ ഉള്ളിലും പുറത്തും വെള്ളമാണെന്നുമാണ് നടി പറഞ്ഞത്. ഇവിടെ വൈദ്യുതി ഉണ്ടോയെന്ന് നടൻ ദിലീപ് അതിശയിച്ചതായും താരം പറഞ്ഞു.

‘ഞാനൊരു ഭയങ്കര നാട്ടിൻ പുറത്ത് നിന്ന് വരുന്ന ആളാണ്, ചേപ്പാട്. ഇപ്പോഴാണ് മുതുകുളത്തേക്ക് മാറിയത്. അവിടെ പണ്ട് വന്നപ്പോൾ ദിലീപ് ചേട്ടൻ ചോദിച്ചു, വൈദ്യുതി ഒക്കെ ഉണ്ടോ എന്ന്. അത്രയും പാടങ്ങളാണ്, എങ്ങ് നോക്കിയാലും പാടങ്ങൾ മാത്രം.

കായംകുളം, മുതുകുളം എല്ലാം കുളങ്ങളാണ്. ആൾക്കാരുടെ അകത്തും പുറത്തും വെള്ളമാണ് ‘ എന്നാണ് നടി മറുപടി പറഞ്ഞത്. അതിനെതിരെയാണ് വ്യാപക പ്രതിഷേധങ്ങൾ ഉണ്ടാകുന്നത്.

വൈദ്യുതി ഉണ്ടെന്നല്ല നവ്യാ, ഉണ്ടാക്കുന്നു എന്ന് വേണം പറയാനെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. രാജ്യത്തെ പ്രധാന തെർമൽ പവർ സ്റ്റേഷനുകളിൽ ഒന്ന് കായംകുളത്താണെന്ന് പറഞ്ഞുകൂടായിരുന്നോ എന്നും ജനങ്ങൾ ചോദിക്കുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button