CinemaLatest NewsMollywoodWOODs

എങ്ങനെ ഒരു നന്ദിത ആകാം, കണ്ടക്ടർ പ്രദീപ് ആകാം എന്നാണ് പഠിക്കാനുള്ളത്: ഹരീഷ് പേരടി

തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം

കെഎസ്ആർടിസി ബസിൽ അതിക്രമത്തിന് ഇരയായ പെൺകുട്ടിയെ സപ്പോർട്ട് ചെയ്ത് അക്രമിയെ പിടികൂടിയ കണ്ടക്ടർ പ്രദീപിന് കയ്യടിച്ച് ജനവും സോഷ്യൽ മീഡിയയും.

ബസിൽ നിന്ന് ഇറങ്ങി ഓടിയ സവാദിനെ ഒരു കിലോമീറ്ററോളം ഓടിച്ചാണ് പ്രദീപ് പിടികൂടി പോലീസിന് കൈമാറിയത്. തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം നടക്കുന്നത്.

യാത്രക്കാരിയായ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് ശരീരത്ത് കൈ ഉരസി, സ്വയംഭോ​ഗം ചെയ്യുകയായിരുന്നു സവാദ്. പെൺകുട്ടി ഇത് വീഡിയോയിൽ പകർത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു.

തക്ക സമയത്ത് സവാദിനെ കണ്ടക്ടർക്കും മറ്റ് യാത്രക്കാർക്കും കാണിച്ച് കൊടുക്കുകയും പ്രതികരിക്കുകയും ചെയ്ത പെൺകുട്ടിയെ അഭിനന്ദിച്ചും ആൾക്കാരെത്തി.

എങ്ങിനെ ഒരു യാത്രക്കാരിയായ നന്ദിതയാവാം. എങ്ങിനെ ഒരു കണ്ടക്ടർ പ്രദീപാവാം. എന്നതിലപ്പുറം ഈ ജീവിതത്തിൽ ഒന്നും പഠിക്കാനില്ല. ജീവിതം നമ്മുടെതാണ്, എത്ര വലിയ തമ്പുരാക്കൻമാരോടും ഉറക്കെ ചോദ്യങ്ങൾ ചോദിക്കുക എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

കുറിപ്പ് വായിക്കാം

എങ്ങിനെ ഒരു യാത്രക്കാരിയായ നന്ദിതയാവാം. എങ്ങിനെ ഒരു കണ്ടക്ടർ പ്രദീപാവാം. എന്നതിലപ്പുറം ഈ ജീവിതത്തിൽ ഒന്നും പഠിക്കാനില്ല.

ജീവിതം നമ്മുടെതാണ്, എത്ര വലിയ തമ്പുരാക്കൻമാരോടും ഉറക്കെ ചോദ്യങ്ങൾ ചോദിക്കുക. ഉത്തരമില്ലാത്ത ചോദ്യങ്ങൾ നിലനിൽക്കുന്ന കാലത്തോളം.

തമ്പുരാക്കൻമാർ മരിക്കുകയും, ചോദ്യങ്ങൾ ജീവിക്കുകയും ചെയ്യും. ശുഭ ജീവിതാശംസകൾ എന്നാണ് താരം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button