BollywoodCinemaLatest NewsWOODs

പ്രശസ്ത നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു

ദീപിക പദുക്കോൺ അഭിനയിച്ച 'ഛപാക്' എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു

‘സാരഭായ് വേഴ്സസ് സാരാഭായി’ നടി വൈഭവി ഉപാധ്യായ വാഹനാപകടത്തിൽ മരിച്ചു. പ്രതിശ്രുതവരനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.

‘സാരാഭായ് വേഴ്സസ് സാരാഭായ്’ നിർമ്മാതാവ് ജെഡി മതേജയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഈ വാർത്ത പങ്കുവെച്ചത്. “ജീവിതം വളരെ പ്രവചനാതീതമാണ്. സാരാഭായി vs സാരാഭായിയിലെ ‘ജാസ്മിൻ’ എന്ന് പേരുള്ള, പ്രിയ സുഹൃത്ത് വൈഭവി ഉപാധ്യായ അന്തരിച്ചു.

അന്ത്യകർമങ്ങൾക്കായി കുടുംബം നടിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവരും. RIP വൈഭവി എന്നായിരുന്നു മതേജ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്.

‘സാരാഭായ് വേഴ്സസ് സാരാഭായ്’ കൂടാതെ, ‘സിഐഡി’, ‘അദാലത്ത്’, ‘ക്യാ ഖുസൂർ ഹേ അമല കാ’ തുടങ്ങിയ ഷോകളിലും വൈഭവി അഭിനയിച്ചിട്ടുണ്ട്. ദീപിക പദുക്കോൺ അഭിനയിച്ച ‘ഛപാക്’ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.

സിനിമാ ഇൻഡസ്ട്രിയിലെ പലരും നടിയുടെ അകാല വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി, “വളരെ വേഗം പോയി വൈഭവി!” എന്നാണ് ‘സാരാഭായി വേഴ്സസ് സാരാഭായി’ സഹനടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രൂപാലി ഗാംഗുലി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതി ചേർത്തത്. നടൻ ദേവൻ ഭോജാനിയും ട്വിറ്ററിൽ നടിക്ക് ആദരാഞ്ജലി അർപ്പിച്ചു.

മെയ് 22 ന് പ്രശസ്ത നടൻ ആദിത്യ സിംഗ് രജ്പുത്തിനെ മുംബൈയിലെ അന്ധേരിയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് വൈഭവിയുടെ വിയോഗ വാർത്ത വരുന്നത്. ഓഷിവാര ഏരിയയിലെ തന്റെ അപ്പാർട്ട്മെന്റിലെ കുളിമുറിയിൽ മരിച്ച നിലയിൽ നടനെ കണ്ടെത്തുകയായിരുന്നു.

മോഡലായി കരിയർ ആരംഭിച്ച താരം ക്രാന്തിവീർ, മൈനേ ഗാന്ധി കോ നഹിൻ മാര തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു. സ്‌പ്ലിറ്റ്‌സ്‌വില്ല 9 എന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോയിലും ആദിത്യ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button