CinemaLatest NewsMollywoodWOODs

ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല, വ്യാജ വാർത്തകളോട് പ്രതികരിച്ച് സുരേഷ് ​ഗോപി

​ഗരുഡനെന്ന ചിത്രത്തിന്റെ സെറ്റിലാണ് ഉള്ളതെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി

സമൂഹ മാധ്യമങ്ങളിൽ നടൻ സുരേഷ് ​ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാർത്ത നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന വാർത്ത നിഷേധിച്ച് നടൻ തന്നെ രം​ഗത്തെത്തി. പ്രചരിക്കുന്നത് തെറ്റായ വാർത്തയാണെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി.

ആലുവ യുസി കോളേജിൽ ​ഗരുഡനെന്ന ചിത്രത്തിന്റെ സെറ്റിലാണ് ഉള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ​ഗോപി വ്യക്തമാക്കി. ആശുപത്രിവാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു, എല്ലാ ആശങ്ക സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദിയെന്നും സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ജിനേഷ് എമ്മിന്റെ കഥയെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതിയ ഗരുഡൻ,  നിയമപോരാട്ടത്തെ കേന്ദ്രീകരിച്ചുള്ള ചിത്രമാണെന്നാണ് സൂചന. അഭിരാമി, തലൈവാസൽ വിജയ്, ജഗദീഷ്, ദിലീഷ് പോത്തൻ, മേജർ രവി, നിശാന്ത് സാഗർ, രഞ്ജിനി, മാളവിക എന്നിവരും ചിത്രത്തിലുണ്ട്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button