BollywoodCinemaLatest NewsWOODs

ഇത് വസ്ത്രത്തിന്റെയല്ല, സിനിമയുടെ ഉത്സവമാണെന്ന് പലരും മറക്കുന്നു: നന്ദിത ദാസ്

ഫാഷനും സിനിമയും സമ്മേളിക്കുന്ന വേദിയാണ് കാൻ ഫിലിം ഫെസ്റ്റിവെൽ

സിനിമകൾക്ക് പകരം കാൻ വസ്ത്രങ്ങളുടെ ഉത്സവമായി തെറ്റിദ്ധരിപ്പിക്കുന്ന ആളുകളെ പരിഹസിച്ച് നടിയും സംവിധായികയുമായ നന്ദിത ദാസ്. ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ നന്ദിത ദാസ്, കാൻ സിനിമകളുടെ ഉത്സവമാണെന്ന് ആളുകൾ മറന്ന് പോകുന്നതായും പരാമർശിച്ചു.

ഫാഷനും സിനിമയും സമ്മേളിക്കുന്ന വേദിയാണ് കാൻ ഫിലിം ഫെസ്റ്റിവെൽ. താരങ്ങളുടെ സമ്മേളനവും സിനിമകളും അടക്കം എല്ലാം ചർച്ചാ വിഷയമായി മാറാറുണ്ട്.

“ഈ വർഷം കാൻ നഷ്ടമായത് സങ്കടകരമാണ്. ഇത് വസ്ത്രങ്ങളുടെ ഉത്സവമല്ല, സിനിമയുടെ ഉത്സവമാണെന്ന് ചിലപ്പോൾ ആളുകൾ മറക്കുന്നതായി തോന്നുന്നു“ എന്നാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കാനിൽ സാരി ധരിച്ച് എത്തുന്നവരെക്കുറിച്ചും സംസാരം ഉണ്ടാകാറുണ്ട്, ധരിക്കാൻ ഏറെ അനുയോജ്യവും താരതമ്യേന എളുപ്പവും ആയതിനാൽ സ്ഥിരമായി സാരി ധരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും നന്ദിത പറഞ്ഞു.

നന്ദിതയുടെ ഈയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ട് ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളെത്തി. കാൻ ഡിസൈനർമാരെയും ഫാഷനെയും കുറിച്ചല്ല സിനിമകളെക്കുറിച്ചാണ്, ഞങ്ങളെയും മാധ്യമങ്ങളെയും വിമർശിക്കുകയാണ്, സെലിബ്രിറ്റികളുടെ ഫാഷനിൽ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ അവിടെ പോയി സിനിമകളെക്കുറിച്ച് ശ്രദ്ധിക്കണമായിരുന്നു, എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button