CinemaGeneralLatest NewsNEWS

‘എന്തുകൊണ്ട് മീര ജാസ്മിന്റെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നു?’: ചോദ്യവുമായി നടിയുടെ സഹോദരി

കൊച്ചി: തന്നെയും തന്റെ സഹോദരി നടി മീര ജാസ്മിനെയും അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് നടിയുടെ സഹോദരി സാറ റോബിൻ. ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്‍റെ പേരിൽ താൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്ന് സാറ മാധ്യമങ്ങളോട് പറഞ്ഞു. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന വാട്സാപ്പ് ഗ്രൂപ്പിന്‍റെ അ‍ഡ്മിൻ കൂടിയാണ് സാറ.

അരിക്കൊമ്പന്റെ പേരിൽ ഒരു രൂപ പോലും പിരിച്ചിട്ടില്ലെന്നാണ് സാറ പറയുന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു സാറ. തന്നെയും തന്‍റെ സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താനാണ് പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ശ്രമിക്കുന്നതെന്ന് സാറ റോബിൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ സാറാ റോബിൻ പൊലീസിൽ പരാതി നൽകി.

‘ഈ വക്കീലിന്റെ ഫെയ്സ്ബുക് പോസ്റ്റിലാണ് എന്റെയും മീരാ ജാസ്മിന്റെയും പേര് പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ട് എന്റെ സഹോദരി മീരയുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നു എന്ന് പറയണം. കെയർ ആന്‍റ് കണ്‍സേണ്‍ ഫോർ അനിമൽസ് എന്ന ​ഗ്രൂപ് പണപ്പിരിവ് നടത്തിയിട്ടില്ല. അരിക്കൊമ്പനായി ആരുടെയും പക്കൽ നിന്ന് പണം വാങ്ങിയിട്ടില്ല. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചിട്ടില്ല. നിലവിൽ ഒമ്പതിനായിരത്തോളം അം​ഗങ്ങളുണ്ട്. ഈ ​ഗ്രൂപ്പിനെ തകർക്കുകയാണ് ലക്ഷ്യം. ആരു പണം തന്നു, ആരുടെ അക്കൗണ്ടിൽ നിന്ന് പണം വന്നു എന്ന് ആരോപണം ഉന്നയിച്ചവർ പറയട്ടെ’, സാറ വെല്ലുവിളിച്ചു.

shortlink

Related Articles

Post Your Comments


Back to top button