CinemaLatest NewsTollywoodWOODs

ഇന്ത്യൻ സം​ഗീതം ഇനിയും പ്രശസ്തി നേടണം, ലോകത്തിന്റെ നെറുകയിൽ നമ്മുടെ പതാക പാറിപ്പറക്കണം: എ ആർ റഹ്മാൻ

കൊമരം ഭീമിന്റെയും അല്ലൂരി സീതാരാമ രാജുവിന്റെയും കഥയാണ് ചിത്രം

ഇന്ത്യൻ സം​ഗീതത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് എആർ റഹ്മാൻ. ആർ ആർ ആറിലെ നാട്ടു നാട്ടു ​ഗാനം ഓസ്കാർ നേടിയ പശ്ചാത്തലത്തിലാണ് താരം ഇത്തരത്തിൽ ആവശ്യപ്പെട്ടത്.

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയുടെ പതാക പാറിപ്പറക്കണമെന്നും എ ആർ റഹ്മാൻ ആവശ്യപ്പെട്ടു. നമ്മുടെ ഇന്ത്യൻ സം​ഗീതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കേണ്ടതുണ്ട്. ഇതിനായി എല്ലാ കലാകാരൻമാരും ഒറ്റക്കെട്ടായി നിൽക്കുകയും പരിശ്രമിക്കുകയും വേണം.

ഓസ്കാർ വേദിയിലടക്കം തിളങ്ങിയ നാട്ടു നാട്ടു ​ഗാനത്തിന് ലോകമെമ്പാടും വൻ സ്വീകരണമാണ് ലഭിച്ചത്. ​ഗാനം കൊറിയയിലടക്കം വമ്പൻ ഹിറ്റായി മാറിയിരുന്നു.

ഈ ​ഗാനത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം കൊറിയൻ വിദേശകാര്യ മന്ത്രി അടക്കം സംസാരിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു എആർ റഹ്മാന്റെ പ്രതികരണം.

എം എം കീരവാണിയുടെ ‘നാട്ടു നാട്ടു’ ​ഗാനത്തിലൂടെ ഓസ്കാർ പുരസ്കാരം ഇന്ത്യയിലേക്ക് എത്തിയപ്പോൾ ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്ക് അഭിമാനത്തിന്റെ നിമിഷമായത് മാറുകയായിരുന്നു.

അന്ന് ​ഗോൾഡൻ ​ഗ്ലോബിന്റെ സുവർണ്ണ ശോഭയിലാണ് കീരവാണി ഓസ്കർ പുരസ്കാരം സ്വീകരിക്കാൻ വേദിയിലേക്ക് കയറിയത്. പുറത്തിറങ്ങിയ നാൾ മുതൽ എല്ലാവരുടെയും ഇഷ്ടം നേടിയ ​ഗാനമായിരുന്നു നാട്ടു നാട്ടു. സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീമിന്റെയും അല്ലൂരി സീതാരാമ രാജുവിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button