CinemaLatest NewsTollywoodWOODs

അല്ലു അർജുൻ ചിത്രം പുഷ്പയുടെ ഷൂട്ടിംങ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു: രണ്ട് പേർക്ക് പരിക്ക്

ഷൂട്ടിങ്ങിന് പോയി മടങ്ങുമ്പോൾ ഹൈവേയിൽ വച്ച് മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു

അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബസ് ഹൈദരാബാദിൽ ഷൂട്ടിങ്ങിന് പോയി മടങ്ങുമ്പോൾ അപകടം. ഹൈവേയിൽ വച്ച് മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ.

‘പുഷ്പ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയാക്കി ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു കലാകാരന്മാർ. അപകടത്തിൽപ്പെട്ട സ്വകാര്യ ബസിൽ 20 ഓളം പേർ ഉണ്ടായിരുന്നതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അപകടത്തെത്തുടർന്ന്, സ്വകാര്യ ബസിലുണ്ടായിരുന്ന രണ്ട് കലാകാരന്മാർക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

വമ്പൻ ഹിറ്റായി മാറിയ പുഷ്പ 1 പോലെ രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് സംവിധായകൻ സുകുമാറാണ്. ആക്ഷൻ എന്റർടെയ്‌നറായ പുഷ്പയിൽ രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും.

shortlink

Related Articles

Post Your Comments


Back to top button