CinemaLatest NewsMollywoodWOODs

“ഞാനും പിന്നൊരു ഞാനും”: ക്രൈം ഇൻവെസ്റ്റി​ഗേഷൻ ചിത്രവുമായി രാജസേനൻ

തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്

ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ രാജസേനൻ സംവിധാനം ചെയ്യുന്ന “ഞാനും പിന്നൊരു ഞാനും” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഞാനും പിന്നൊരു ഞാനും”. ക്ലാപ്പിൻ മൂവി മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമ്മിക്കുന്നത്.

തുളസീധര കൈമളെന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്.

ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ചിത്രത്തിന്റെ സം​ഗീത സംവിധാനം എം ജയചന്ദ്രനാണ്. ​ഗാനരചന ഹരിനാരായണനാണ്, രണ്ട് ​ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

shortlink

Related Articles

Post Your Comments


Back to top button