BollywoodCinemaLatest NewsWOODs

ഷാരൂഖിന്റെ പിതാവായി അഭിനയിക്കാൻ കൈപ്പറ്റിയത് വെറും ഒരു രൂപ: നാണം കെട്ട അടിമയെന്ന് പാക്കിസ്ഥാൻ നെറ്റിസൺസ്

അച്ഛനായി അഭിനയിക്കാൻ കഴിഞ്ഞത് എനിക്കൊരു ബഹുമതി

വമ്പൻ ഹിറ്റായി മാറിയ ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ പിതാവായി അഭിനയിച്ച അനുഭവത്തെക്കുറിച്ച് മുതിർന്ന പാകിസ്ഥാൻ നടൻ ജാവേദ് ഷെയ്ഖിന്റെ വെളിപ്പെടുത്തൽ വൈറലായി.

ഷെയ്ഖ് പറയുന്നതനുസരിച്ച്, ഓം ശാന്തി ഓമിന്റെ ടീം മാനേജർ തന്റെ പേയ്‌മെന്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആദ്യം തന്നെ സമീപിച്ചപ്പോൾ തന്നെ പ്രതിഫലം വേണ്ടെന്ന് പറഞ്ഞുവെന്നാണ് താരം പറയുന്നത്. പ്രതിഫലം ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം ഷാരൂഖ് ഖാനെയും സിനിമയുടെ സംവിധായിക ഫറാ ഖാനെയും അറിയിച്ചിരുന്നതായും നടൻ പറഞ്ഞു.

പ്രതിഫലമായി 1 രൂപ വാങ്ങി ബോളിവുഡ് ഇതിഹാസം ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാൻ സാധിച്ചത് അഭിമാനകരമാണെന്നും ജാവേദ് ഷെയ്ഖ് പറഞ്ഞു. പണമല്ല ഷാരൂഖിനെപ്പോലൊരാളുടെ കൂടെ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും താരം വ്യക്തമാക്കി. ഓം ശാന്തി ഓം’ എന്ന ചിത്രത്തിൽ ഷാരൂഖിന്റെ അച്ഛന്റെ വേഷമാണ് ജാവേദ് ഷെയ്ഖ് അവതരിപ്പിച്ചത്.

എന്നാൽ ഓം ശാന്തി ഓം എന്ന ചിത്രത്തിൽ ഷാരൂഖ് ഖാന്റെ അച്ഛനായി അഭിനയിച്ചതിന് ഒരു രൂപ മാത്രമാണ് താൻ ഈടാക്കിയതെന്ന് പാകിസ്ഥാൻ നടൻ ജാവേദ് ഷെയ്ഖ് അടുത്തിടെ വെളിപ്പെടുത്തിയത് പാക്കിസ്താനിൽ വൻ വിമർശനത്തിനാണ് ഇടയാക്കിയത്.

അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കാൻ കഴിഞ്ഞത് എനിക്കൊരു ബഹുമതിയാണ്. ഇന്ത്യയിൽ ഒരുപാട് അഭിനേതാക്കളുണ്ട്. നിങ്ങൾ ആരെ തിരഞ്ഞെടുത്താലും ഷാരൂഖിന്റെ അച്ഛനായി അഭിനയിക്കാൻ സന്തോഷത്തോടെ സമ്മതിക്കും. എന്നാൽ ഷാരൂഖും ഫറാ ഖാനും എന്നെ തിരഞ്ഞെടുത്തു, അത് എനിക്കൊരു ബഹുമതിയാണ് അതിനാൽ കൂടിയാണ് പ്രതിഫലം 1 രൂപയിൽ നിർത്തിയതെന്നും താരം വെളിപ്പെടുത്തി.

ഷാരൂഖ് ഖാന്റെ പിതാവായതിൽ ബഹുമാനം”? എന്തുകൊണ്ട്? സ്വന്തം നാട്ടിൽ ഒരു മാനവും ബാക്കിയില്ലേ, ആത്മാഭിമാനം തീരെയില്ല, നാണം കെട്ട അടിമ എന്നൊക്കെയാണ് പാക് നെറ്റിസൺസ് ഷെയ്ഖിനെ വിളിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button