GeneralLatest NewsMollywoodNEWSWOODs

നാളെയും മറ്റന്നാളും സംസ്ഥാനത്ത് തീയറ്ററുകള്‍ അടച്ചിടും

ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍

സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ നാളെയും മറ്റന്നാളും അടച്ചിടും. ജൂഡ് ആന്തണി ഒരുക്കിയ ‘2018’ എന്ന സിനിമ കരാര്‍ ലംഘിച്ച്‌ ഒടിടിക്ക് നേരത്തെ നല്‍കിയതില്‍ പ്രതിഷേധിച്ചു കൊണ്ട് തീയറ്റര്‍ സംഘടനായ ഫിയോക്കിന്റെതാണ് തീരുമാനം.

കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. നാളെയും മറ്റന്നാളുമായി സിനിമ കാണുന്നതിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകള്‍ പറഞ്ഞു. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമെ ഒടിടി പ്ലാറ്റ് ഫോമില്‍ സിനിമ റിലീസ് ചെയ്യാവൂ എന്നായിരുന്നു തീയറ്റര്‍ ഉടമകളും സിനിമാ നിര്‍മ്മാതാക്കളും തമ്മില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ ആ കരാര്‍ ലംഘിച്ച്‌ പല സിനിമകളും ഒടിടി പ്ലാറ്റ് ഫോമിലെത്തുന്നതായും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

read also: ശ്രദ്ധയുടെ മരണം നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു, നമ്പർ വൺ കേരളം ഒന്നുമറിയാത്ത പോലെ അടുത്ത ലോട്ടറിയെടുക്കുന്നു: ഹരീഷ് പേരടി

  തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് 2018നു ലഭിച്ചത്. ഈ ചിത്രം സോണി ലിവ് ഒടിടി പ്ലാറ്റ് ഫോമില്‍ നാളെ റിലീസ് ചെയ്യുകയാണ്. ചിത്രം ഇറങ്ങി മൂപ്പത്തിമൂന്നാം ദിവസമാണ് ചിത്രം ഒടിടിയിലെത്തുന്നത്. തീയേറ്റര്‍ ഉടമകളുമായി സിനിമ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button