CinemaLatest NewsMollywoodWOODs

ക്ലാസ്സിൽ കയറാതെ പഠിക്കാതെ സത്യസന്ധമായി തോറ്റു പോയ ഞങ്ങളായിരുന്നു ശരിക്കുള്ള വിജയികൾ: പരിഹസിച്ച് ഹരീഷ് പേരടി

അവരുടെ ബുദ്ധിയെ കുറിച്ച് ബഹുമാനവും അസൂയയും തോന്നി

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതോടൊപ്പം മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാദത്തിലായി കെ വിദ്യയും കളം നിറയുമ്പോൾ സോഷ്യൽ മീഡിയയിലടക്കം വൻ പരിഹാസമാണ് ഇരുവർക്കുമെതിരെ ഉയരുന്നത്.

പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ കയറാതെ പരീക്ഷയിൽ ജയിക്കുന്ന രാഷ്ട്രീയ നേതാക്കൻമാരോടെക്കെ എനിക്ക് അന്ന് അവരുടെ ബുദ്ധിയെ കുറിച്ച് ബഹുമാനവും അസൂയയും തോന്നിയിരുന്നു…കാലം മാറി സാങ്കേതിക വിദ്യ വളർന്നപ്പോഴാണ് മനസ്സിലായത്..അതൊക്കെ ശുദ്ധ തട്ടിപ്പായിരുന്നു എന്നും, ക്ലാസ്സിൽ കയറാതെ പഠിക്കാതെ തോറ്റു പോയ ഞങ്ങളായിരുന്നു ശരിക്കുമുള്ള വിജയികൾ എന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ കയറാതെ പരീക്ഷയിൽ ജയിക്കുന്ന രാഷ്ട്രീയ നേതാക്കൻമാരോടെക്കെ എനിക്ക് അന്ന് അവരുടെ ബുദ്ധിയെ കുറിച്ച് ബഹുമാനവും അസൂയയും തോന്നിയിരുന്നു.

കാലം മാറി സാങ്കേതിക വിദ്യ വളർന്നപ്പോഴാണ് മനസ്സിലായത്. അതൊക്കെ ശുദ്ധ തട്ടിപ്പായിരുന്നു എന്നും, ക്ലാസ്സിൽ കയറാതെ പഠിക്കാതെ തോറ്റു പോയ ഞങ്ങളായിരുന്നു ശരിക്കുമുള്ള വിജയികൾ എന്ന്, കാലമേ നന്ദി.

 

 

 

shortlink

Related Articles

Post Your Comments


Back to top button