BollywoodCinemaLatest NewsWOODs

ഞായറാഴ്ച്ചകളിൽ ചെരുപ്പിടാതെ ആരാധകരെ കാണാൻ പോകും: കാരണം വ്യക്തമാക്കി സൂപ്പർ താരം അമിതാഭ് ബച്ചൻ

ഷൂ ധരിക്കാതെയാണ് താരം അന്ന് അവരുടെ മുന്നിലേക്ക് എത്തുക

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ ആരാധകർ മുംബൈയിലെ നടന്റെ വസതിയിൽ ഞായറാഴ്ച്ചയടക്കം താരത്തെ സന്ദർശിക്കാറുണ്ട്.

മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ബച്ചൻ ആരാധകരുമായി സമയം ചെലവഴിക്കുന്നു. ഷൂ ധരിക്കാതെയാണ് താരം അന്ന് അവരുടെ മുന്നിലേക്ക് എത്തുക, വർഷങ്ങളായി ഇത് മാറ്റമില്ലാതെ തുടരുന്നു.

വർഷങ്ങളായി എന്തുകൊണ്ടാണ് താൻ ചെരിപ്പിടാതെ ആരാധകർക്ക് മുന്നിൽ വന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അമിതാഭ് ബച്ചൻ.

ഇൻസ്റ്റഗ്രാം പേജിൽ ആരാധകരുമായി സംവദിക്കുന്ന ചിത്രം പങ്കുവെച്ചാണ് രഹസ്യം വെളിപ്പെടുത്തിയത്.

തന്നെ കാണാനെത്തുന്ന ആരാധകർ ദൈവതുല്യരാണെന്നാണ് ബച്ചൻ പറയുന്നത്. അതുകൊണ്ടാണ് താൻ ഷൂ ധരിക്കാത്തതെന്നും താരം പറയുന്നു.

amitabh bachchan

പലരും എന്നോട് ചോദിക്കുന്ന ഒരു കാര്യമാണ്, ആരാധകരെ കാണാൻ പോകുമ്പോൾ ഷൂ ധരിക്കാത്തതെന്തെന്ന്? ഞാൻ അവരോട് പറയും, നിങ്ങൾ നഗ്നപാദനായിട്ടല്ലേ ക്ഷേത്രത്തിൽ പോകുക?. ഞായറാഴ്ചയിലെ എന്റെ ആരാധകരാണ് എന്റെ ക്ഷേത്രം, എന്റെ ദൈവവും അവരാണ്.

അവരെ കാണാൻ ചെരിപ്പ് ധരിക്കില്ലെന്നും താരം വ്യക്തമാക്കി. വൈറലായിരിക്കുകയാണ് താരത്തിന്റെ വാക്കുകൾ.

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button