BollywoodCinemaLatest NewsWOODs

ബച്ചൻ കുടുംബത്തിലെ അസ്വസ്ഥതകൾ പുറത്തേക്ക്, ക്രോപ്പ് ചെയ്ത ചിത്രം പങ്കുവച്ച് ഐശ്വര്യ റായി

ജയ ബച്ചനും ഉൾപ്പെടുന്ന യഥാർത്ഥ ചിത്രം നെറ്റിസൺസ് ഇതോടെ കുത്തിപ്പൊക്കി

അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനത്തിൽ ഐശ്വര്യ റായ്, ജയ ബച്ചനെയും നവ്യ നവേലിയെയും ചിത്രത്തിൽ നിന്ന് പുറത്താക്കി ക്രോപ്പ് ചെയ്ത ചിത്രവുമായി ആശംസകൾ നേർന്നു. ബച്ചൻ കുടുംബത്തിലെ അസ്വസ്ഥതകൾ ഇതോടെ പുറം ലോകത്തേക്ക് എത്തി എന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്.

ഐശ്വര്യ ആരാധ്യയെ ബിഗ് ബിയ്‌ക്കൊപ്പം ചിത്രത്തിൽ നിർത്തുകയും ജയ, അഗസ്ത്യ, നവ്യ എന്നിവരെ ഒഴിവാക്കുകയും ചെയ്തു, ഇത്തരത്തിലുള്ള ഒരു കുടുംബ ചിത്രം ആരെങ്കിലും ജൻമദിനത്തിന് ഇടുമോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഇതൊരു തമാശയാണെന്ന് ഞാൻ കരുതി, പക്ഷേ ഐശ്വര്യ റായി ബച്ചൻ അക്ഷരാർത്ഥത്തിൽ മറ്റ് മൂന്ന് പേരെ ഒഴിവാക്കിയാണ് ചിത്രം പോസ്റ്റ് ചെയ്തത്, ഇത് തമാശയല്ല എന്നിങ്ങനെയാണ് ഒരു ആരാധിക കുറിച്ചത്.

അമിതാഭിന്റെ ചെറുമകൾ നവ്യ നവേലി നന്ദ, സഹോദരൻ അഗസ്ത്യ നന്ദയും മുത്തശ്ശി ജയ ബച്ചനും ഉൾപ്പെടുന്ന യഥാർത്ഥ ചിത്രം നെറ്റിസൺസ് ഇതോടെ കുത്തിപ്പൊക്കിയെടുത്തു, ബച്ചൻ കുടുംബത്തിൽ പ്രശ്നങ്ങൾ രൂക്ഷമാണെന്ന് അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് ഇത്തരമൊരു നടപടിയുമായി ഐശ്വര്യ എല്ലാവരെയും ഞെട്ടിച്ചത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button