CinemaGeneralKeralaLatest NewsNEWS

സം​ഗതി ഫിനാൻസാണ്, എന്നാലും എന്റെ ഏറ്റവും വലിയ അ​ഗ്രഹമായിരുന്ന കാർ സ്വന്തമാക്കി: ബി​ഗ്ബോസ് താരം വിഷ്ണു

ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാൻ എന്റെ ആദ്യ കാർ സ്വന്തമാക്കി

ബി​ഗ്ബോസ് സീസൺ 5 ലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു വിഷ്ണു ജോഷി. ടോപ് ഫൈവിൽ എത്തുമെന്ന് എല്ലാവരും പറഞ്ഞ വിഷ്ണു പക്ഷെ അതിന് മുൻപേ പുറത്തായിരുന്നു.

ഇപ്പോൾ ജീവിതത്തിൽ ഏറ്റവും മോഹിച്ച ഒരു കാർ സ്വന്തമാക്കിയ വിശേഷം പങ്കിട്ടിരിക്കുകയാണ് വിഷ്ണു. ഫിനാൻസ് ആണെങ്കിലും ജീവിതത്തിൽ കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്നായ ഒരു കാർ വാങ്ങുക എന്നത്, ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാൻ എന്റെ ആദ്യ കാർ സ്വന്തമാക്കി കഴിഞ്ഞു എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ജീവിതത്തിൽ കണ്ട വലിയ സ്വപ്നങ്ങളിൽ ഒന്ന് ആയിരുന്നു സ്വന്തം ആയി ഒരു കാർ വാങ്ങുക എന്നത്, ഒരുപാട് ആഗ്രഹിച്ചതിന്റെയും അതിനായി കഷ്ടപ്പെട്ടതിന്റെയും ഫലമായി ഞാൻ എന്റെ ആദ്യ കാർ സ്വന്തമാക്കി.

സംഭവം ഫിനാൻസ് ഒക്കെ ആണ്, എന്നാലും ഒരുപാട് സന്തോഷവും അതിനേക്കാൾ ഏറെ അഭിമാനവും ഉണ്ട്..”I’m feeling so Happy & Proud of MYSELF” ദൈവത്തിനും എന്റെ അച്ചനും അമ്മയ്ക്കും ചേട്ടനും ഒരുപാട് നന്ദി & സ്നേഹം..

പിന്നെ എന്റെ വിജയത്തിലും,പരാജയത്തിലും, വളർച്ചയിലും ഒക്കെ കട്ടയ്ക്ക് കൂടെ നിൽക്കുന്ന നിങ്ങൾ ഓരോരുത്തരോടും തീർത്താൽ തീരാത്ത അത്രയും നന്ദിയും കടപ്പാടും ഉണ്ട് എന്റെ സ്വന്തം അണ്ണൻ അഖിൽ മാരാരോടും ആദ്യം തൊട്ടെ കട്ടയ്ക്ക് കൂടെ നിന്ന് സഹായം ചെയ്തതിന് ഒരുപാട് സ്നേഹം.

shortlink

Related Articles

Post Your Comments


Back to top button