CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും മാതൃഭൂമി ഡയറക്‌ടറുമായ പിവി ഗംഗാധരൻ അന്തരിച്ചു (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി കഴി‌ഞ്ഞ ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ അടക്കം നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവാണ്. ഗൃഹലക്ഷ്മിയുടെ ബാനറിൽ ഇരുപതിലേറെ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

കെഎസ്‌യുവിലൂടെയാണ് അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എഐസിസി അംഗമാണ്. 2011ൽ കോഴിക്കോട് നോർത്തിൽ നിന്ന് കോൺഗ്രസ്‌ സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബച്ചൻ കുടുംബത്തിലെ അസ്വസ്ഥതകൾ പുറത്തേക്ക്, ക്രോപ്പ് ചെയ്ത ചിത്രം പങ്കുവച്ച് ഐശ്വര്യ റായി

എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കെടിസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ സ്ഥാപകൻ പി വി സാമിയുടെയും മാധവി സാമിയുടെയും മകനായി 1943ൽ ജനിച്ചു. മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി വി ചന്ദ്രൻ സഹോദരനാണ്. ഭാര്യ: ഷെറിൻ. എസ്ക്യൂബ് സിനിമാസിന്റെ ഉടമകളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് മക്കൾ. ജയതിലക്, വിജിൽ, സന്ദീപ് എന്നിവരാണ് മരുമക്കൾ.

shortlink

Related Articles

Post Your Comments


Back to top button