CinemaGeneralKeralaLatest NewsMollywoodNEWSWOODs

നന്നായി അഭിനയിക്കും, സംവിധായകനെ കാണാൻ സമ്മതിക്കാമോ? കുഞ്ഞിന് ഉറപ്പ് നൽകി വിഷ്ണുമോഹൻ

പീടിക കടയിൽ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന ഉറപ്പും വാങ്ങി

കഥ ഇന്നുവരെ എന്ന സിനിമയുടെ ലൊക്കേഷനിലാണ് ഏതാനും നാടകീയ സംഭവങ്ങൾ നടന്നത്. സിനിമാ ലൊക്കേഷനിലെത്തിയ ബാലനാണ് സംവിധായകനെ കാണണം എന്ന ആവശ്യം ഉന്നയിച്ചത്. സന്തോഷ് രാജ് എന്ന പുരോഹിതനാണ് വ്യത്യസ്തമായ ഈ അനുഭവം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കുറിപ്പ് വായിക്കാം

രാവിലെ ആറരയ്ക്ക് മുമ്പ്, മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണുമോഹൻ ബിജുമേനോൻ നായകനാക്കി ചിത്രീകരിക്കുന്ന ‘കഥ ഇന്നുവരെ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കെഷനിൽ പ്രൊഡക്ഷൻ മാനേജർമാരെ കണ്ട് അവസരം ചോദിച്ച് എത്തിയ ഒരു അഭിനയകാംക്ഷിക്ക് കിട്ടിയ മറുപടി, ഹൈസ്ക്കൂൾ കുട്ടികളുടെ ടേക്സ് ആണ് എടുക്കുന്നത് അതിനാൽ അവസരം നൽകാൻ നിർവ്വാഹമില്ലന്നാണ്.

ആശാനുണ്ടോ വിടുന്നു. ‘ഞാൻ നന്നായി അഭിനയിക്കും, സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ’ എന്നായി അടുത്ത ചോദ്യം.പ്രൊഡക്ഷൻ മാനേജർ നിതിഷ് ചൂണ്ടിക്കാണിച്ചു, ദോ..ആ ഇരിയ്ക്കുന്ന ആളാണ് ഡയറക്ടർ, പിന്നെ കാണുന്ന കാഴ്ച ദാ.. ഇതാണ്.

ഒടുവിൽ നാളെ കഴിഞ്ഞ് പീടിക കടയിൽ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന ഉറപ്പും വാങ്ങിയതിന് ശേഷമാണ് ആശാൻ ചായ കുടിക്കാൻ തയ്യാറായത്.

shortlink

Related Articles

Post Your Comments


Back to top button