GeneralLatest NewsMollywoodNEWSWOODs

ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ: പി.കെ ശ്രീമതി ടീച്ചറെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയ്ക്ക് ശ്രമിച്ച എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം.

READ ALSO: ഉദ്ഘാടനച്ചടങ്ങിനിടയിൽ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി: ചിത്രങ്ങള്‍ വൈറൽ

ഇപ്പോഴിതാ, പി.കെ ശ്രീമതി ടീച്ചറെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. ‘ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം..ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു…മഴവിൽ സലാം..🙏🙏🙏❤️❤️❤️’ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഹരീഷ് കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button