BollywoodCinemaLatest NewsWOODs

രാഷ്ട്രപതി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച്ച നടത്തി സിറ്റഡേൽ ടീം അം​ഗങ്ങൾ: അഭിമാന നിമിഷമെന്ന് സാമന്തയും വരുണും

രണ്ട് സ്പൈ ഏജന്റുമാരുടെ കഥയാണ് സൂപ്പർ ഹിറ്റായി മാറിയ സിറ്റാഡേൽ

സെർബിയയിൽ വെച്ച് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് സാമന്ത റൂത്ത് പ്രഭുവും വരുൺ ധവാനും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടുമുട്ടിയതിൽ തികഞ്ഞ സന്തോഷവും ബഹുമാനവുമാണെന്ന് വരുൺ ധവാൻ വ്യക്തമാക്കി.

വരുൺ ധവാനും സാമന്ത റൂത്ത് പ്രഭുവും സിറ്റാഡൽ സീരീസിന്റെ തിരക്കുകളിലാണ് ഇപ്പോഴുള്ളത്. ടീം സിറ്റാഡലിന് ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സെർബിയയിൽ കാണാനുള്ള അവസരം ലഭിച്ചു,  കണ്ടുമുട്ടിയതിൽ തികഞ്ഞ സന്തോഷവും ബഹുമാനവും, മാഡം എന്നാണ് വരുൺ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വരുണും സാമന്തയും കൂടാതെ മറ്റ് സിറ്റാഡേൽ അം​ഗങ്ങളും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാട്രിക് മോറനും റൂസ്സോ ബ്രദേഴ്സും ചേർന്ന് സൃഷ്ട്ടിച്ച അമേരിക്കൻ വെബ് സീരിയസായ സിറ്റഡേലിന്റെ ഇന്ത്യൻ പതിപ്പിലാണ് സാമന്തയും വരുണും അഭിനയിക്കുന്നത്.

റിച്ചാർഡ് മാഡനും ഇന്ത്യൻ – ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയും ചേർന്ന് അവിസ്മരണീയമാക്കിയ രണ്ട് സ്പൈ ഏജന്റുമാരുടെ കഥയാണ് സൂപ്പർ ഹിറ്റായി മാറിയ സിറ്റാഡേൽ.

എന്നാൽ ഇന്ത്യൻ പതിപ്പിലേക്ക് വരുമ്പോൾ ഏത് കഥാപാത്രമായാണ് താരങ്ങൾ എത്തുക എന്ന് ഇനിയും പുറത്ത് വിട്ടിട്ടില്ല, സാമന്ത നടി പ്രിയങ്കയുടെ അമ്മ വേഷത്തിലെത്തുമെന്നും വാർത്തകൾ വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button