CinemaLatest NewsMollywoodWOODs

ബി​ഗ് ബോസ് താരം റോബിനെ വച്ച് സിനിമ ചെയ്യുവാൻ ഒരു പ്ലാനുമില്ല: തുറന്നു പറഞ്ഞ് ബാദുഷ

സന്തോഷ് കുരുവിള ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും റോബിനെ ഒഴിവാക്കി

ഒരിടക്ക് ബി​ഗ് ബോസ് താരം ഡോക്ടർ റോബിനായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. പുത്തൻ സിനിമകളുടെ അപ്ഡേറ്റുകളും, അതിന്റെ ചിത്രങ്ങൾ സഹിതവും ഇൻസ്റ്റ​ഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റോബിൻ പോസ്റ്റ് ചെയ്തിരുന്നു.

കൂടാതെ പല ഷോകൾ ഉത്ഘാടനം ചെയ്യുന്നതും കോളേജുകളിലടക്കം ​ഗസ്റ്റായി പോകുന്നതും പിന്നീട് കോളേജുകളിലടക്കം പോയി കൂവുന്നതിന്റെ വീഡിയോകളും ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

തന്റെ നിരവധി ചിത്രങ്ങൾ പുറത്ത് ഇറങ്ങാനുണ്ടെന്ന തരത്തിലാണ് റോബിൻ പോസ്റ്റുകൾ ഇട്ടിരുന്നത്, അക്കൂട്ടത്തിൽ ബാദുഷക്കൊപ്പവും ചിത്രം ചെയ്യുന്നുവെന്ന് ധാരാളം വാർത്തകൾ പുറത്ത് എത്തിയിരുന്നു.

എന്നാലിപ്പോൾ അങ്ങനെയൊരു ചിത്രത്തെക്കുറിച്ച് താൻ ആലോചിച്ചിട്ടു പോലുമില്ലെന്നാണ് നിർമ്മാതാവ് ബാദുഷ പറയുന്നത്. ബി​ഗ്ബോസിൽ നിന്ന് റോബിൻ ഇറങ്ങിയപ്പോൾ തന്റെ ഓൺലൈൻ പ്ലാറ്റ് ഫോമിലെ ഇന്റർവ്യൂവിന് വേണ്ടിയിട്ടാണ് തന്നെ കാണാൻ വന്നതെന്നും ബാദുഷ വ്യക്തമാക്കി.

റോബിനെ വച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ബാദുഷ വ്യക്തമാക്കിയിരിക്കുകയാണ്. റോബിനെ കേന്ദ്ര കഥാപാത്രമാക്കി  സന്തോഷ് കുരുവിള ചെയ്യാനിരുന്ന ചിത്രത്തിൽ നിന്നും റോബിനെ ഒഴിവാക്കിയിരുന്നു. സ്വന്തമായി രാവണയുദ്ധമെന്ന ചിത്രവുമായി വരുമെന്ന് റോബിൻ അവകാശപ്പെട്ട് രം​ഗത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button