GeneralKollywoodLatest NewsNEWSWOODs

ദിവ്യ രാഷ്ട്രീയത്തിലേക്ക്!! താരപുത്രിയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയാകുന്നു

പാവപ്പെട്ടവര്‍ക്ക് സൗജന്യ പോഷകാഹാരം നല്‍കുന്നതിനായി മഹില്‍മതി ഇയക്കം എന്ന പേരില്‍ ഒരു പ്രസ്ഥാനം നടത്തുകയാണ് ദിവ്യ

തെന്നിന്ത്യൻ താരം സത്യരാജിന്റെ മകൾ ദിവ്യ രാഷ്ട്രീയത്തിലേക്ക്. സ്വന്തം സംസ്ഥാനത്തിനും ജനങ്ങള്‍ക്കുമായി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്നും അതിനാലാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്നും ദിവ്യ പറയുന്നു.

രാഷ്ട്രീയത്തിലേക്ക് വരാനുള്ള മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും ദിവ്യ കഠിനാധ്വാനിയാണെന്നും നടൻ സത്യരാജ് പ്രതികരിച്ചു.

read also: സ്വന്തം വിവാഹ ചിത്രം മറ്റൊരാൾക്കൊപ്പം റീ ക്രിയേറ്റ് ചെയ്തത് മഹാമോശം: നടി കിയാരക്കെതിരെ ആരാധകർ

ന്യുട്രീഷ്യനിസ്റ്റാണ് ദിവ്യ. പാവപ്പെട്ടവര്‍ക്ക് സൗജന്യ പോഷകാഹാരം നല്‍കുന്നതിനായി മഹില്‍മതി ഇയക്കം എന്ന പേരില്‍ ഒരു പ്രസ്ഥാനം നടത്തുന്ന ദിവ്യ ലോകത്തിലെ ഏറ്റവും വലിയ മിഡ് ഡേ മീല്‍ പരിപാടിയായ അക്ഷയപാത്രയുടെ ബ്രാൻഡ് അംബാസഡര്‍ കൂടിയാണ്. എന്നാല്‍, ഏത് രാഷ്ട്രീയപാര്‍ട്ടിയിലാകും ദിവ്യ ചേരുക എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments


Back to top button